city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭാര്യാവീട്ടിലേക്ക് പോകവെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നവവരനും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 17/09/2016) കുറ്റിക്കോലില്‍ നിന്നും കുന്താപുരത്തെ ഭാര്യാവീട്ടിലേക്ക് പോകവെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. നവവരനും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റിക്കോലിലെ നവവരന്‍ ചക്രപാണിയും മാതാവും ഭാര്യയും ബന്ധുക്കളായ സുരേഷും അഞ്ചു വയസുള്ള സഹോദരിയുടെ മകനും അടങ്ങുന്ന അഞ്ചംഗ കുടുംബമാണ് ചക്രപാണിയുടെ കുന്താപുരത്തെ ഭാര്യാവീട്ടിലേക്ക് കഴിഞ്ഞ ദിവസം പോയത്.

കുന്താപുരത്തിനും ഉഡുപ്പിക്കും ഇടയിലുള്ള കോട്ട എന്ന സ്ഥലത്തെത്തിയപ്പോഴാണ് കാറിന്റെ എഞ്ചിനില്‍ നിന്നും തീ ആളിപ്പടര്‍ന്നത്. ഇതിനിടയില്‍ കാറിലുണ്ടായിരുന്ന ചക്രപാണി ഉള്‍പെടെയുള്ളവര്‍ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ കെഎല്‍ 14 എന്‍ 7097 നമ്പര്‍ ആള്‍ട്ടോ 800 കാര്‍ കത്തിച്ചാമ്പലാകുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. കാറിലുണ്ടായിരുന്ന മൂന്നു മൊബൈല്‍ ഫോണും ഡാഷ് ബോര്‍ഡില്‍ വെച്ചിരുന്ന 25,000 ത്തോളം രൂപയും ലൈസന്‍സും ആധാര്‍ ഉള്‍പെടെയുള്ള രേഖകളും ബാഗുകളും കത്തിനശിച്ചു. തലനാരിഴയ്ക്കാണ് ജീവപായം ഒഴിവായതെന്ന് ചക്രപാണിയും ബന്ധുക്കളും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഭാര്യാവീട്ടിലേക്ക് പോകവെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നവവരനും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു
ഭാര്യാവീട്ടിലേക്ക് പോകവെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നവവരനും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു

ഭാര്യാവീട്ടിലേക്ക് പോകവെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നവവരനും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു

ഭാര്യാവീട്ടിലേക്ക് പോകവെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നവവരനും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു

ഭാര്യാവീട്ടിലേക്ക് പോകവെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നവവരനും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു

Keywords:  Kasaragod, Kerala, Family, Car, Burnt, Car-burnt, Car burnt in Kotta, House wife, Fire force, Fire, Mobile Phone, Adhar card.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia