ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഫയര്‍ഫോഴ്‌സെത്തി തീയണച്ചു
Aug 29, 2018, 10:48 IST
കാസര്‍കോട്: (www.kasargodvartha.com 29.08.2018) ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തിക്കിടയാക്കി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടം സംഭവിച്ചില്ല. തിങ്കളാഴ്ച രാത്രിയാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്ത് വെച്ച് വിദ്യാനഗര്‍ ഹില്‍വാലി ഹൗസില്‍ സുഹൈല്‍ ഓടിച്ചിരുന്ന കാറിന് തീപിടിച്ചത്. ബോണറ്റിനു പുറത്തേക്ക് തീ പടരുന്നത് ഒഴിവാക്കി ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ തീയണക്കുകയായിരുന്നു.
രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്റ്റേഷന്‍ ഓഫീസര്‍ കെ. അരുണ്‍, ലീഡിംഗ് ഫയര്‍മാന്‍ കെ. സതീഷ്, എച്ച്. ഉമേശന്‍, ഫയര്‍മാന്മാരായ എസ്. വിന്‍സ്രാജ്, ഹരി കെ. സുകുമാര്‍, ഹോംഗാര്‍ഡ് ഗോപാലകൃഷ്ണന്‍, ഡ്രൈവര്‍ എ.കെ. ബിനു, എം.കെ. വിനോദ് എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, fire force, Car, Car burned while driving
< !- START disable copy paste -->
Keywords: Kasaragod, Kerala, news, fire force, Car, Car burned while driving
< !- START disable copy paste -->