കെ എസ് ടി പി റോഡില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വീണ്ടും അപകടം; കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു
Jul 16, 2017, 23:50 IST
കളനാട്: (www.kasargodvartha.com 16.07.2017) കെ എസ് ടി പി റോഡില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വീണ്ടും അപകടം. കളനാട് ടൗണിലെ ബദര്‍ ജുമാമസ്ജിദ് മുന്‍വശം കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.
ഉദുമ ഭാഗത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാറും ഉദുമ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പെട്ടത്. കളനാട് സ്ഥാപിച്ച സ്പീഡ് ബ്രേക്കറില്‍ ഒരുമിച്ച് കയറാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. ഓടിക്കൂടിയവരാണ് തലക്ക് പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഈ സംഭവത്തിന് രണ്ടു മണിക്കൂര്‍ മുമ്പ് ഇതേ റോഡില്‍ മറ്റൊരു അപകടം നടന്നിരുന്നു. മേല്‍പറമ്പ് കട്ടക്കാലില്‍ ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കെ എസ് ടി പി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് വാഹനയാത്രക്കാരെ ആശങ്കയിലാഴ്ത്തുന്നു. ഡിവൈഡറില്ലാത്തതും വേഗത കുറക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കാത്തതും ഇടയ്ക്കിടക്ക് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചതും അപകടങ്ങള്‍ക്ക് കാരണമാകുന്നു.
കാലവര്‍ഷമായതോടെ വാഹനങ്ങള്‍ക്ക് ഈ റോഡില്‍ നിയന്ത്രണം കിട്ടാത്ത സ്ഥിതിയുമുണ്ട്. അപകടങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നില്ലെന്നാണ് പൊതുവെയുള്ള ആക്ഷേപം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kalanad, news, Accident, Injured, Auto-rickshaw, Car-Accident, Car- Auto rikshaw accident in KSTP road
ഉദുമ ഭാഗത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാറും ഉദുമ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പെട്ടത്. കളനാട് സ്ഥാപിച്ച സ്പീഡ് ബ്രേക്കറില്‍ ഒരുമിച്ച് കയറാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. ഓടിക്കൂടിയവരാണ് തലക്ക് പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഈ സംഭവത്തിന് രണ്ടു മണിക്കൂര്‍ മുമ്പ് ഇതേ റോഡില്‍ മറ്റൊരു അപകടം നടന്നിരുന്നു. മേല്‍പറമ്പ് കട്ടക്കാലില്‍ ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കെ എസ് ടി പി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് വാഹനയാത്രക്കാരെ ആശങ്കയിലാഴ്ത്തുന്നു. ഡിവൈഡറില്ലാത്തതും വേഗത കുറക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കാത്തതും ഇടയ്ക്കിടക്ക് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചതും അപകടങ്ങള്‍ക്ക് കാരണമാകുന്നു.
കാലവര്‍ഷമായതോടെ വാഹനങ്ങള്‍ക്ക് ഈ റോഡില്‍ നിയന്ത്രണം കിട്ടാത്ത സ്ഥിതിയുമുണ്ട്. അപകടങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നില്ലെന്നാണ് പൊതുവെയുള്ള ആക്ഷേപം.
മേല്‍പറമ്പ് കട്ടക്കാലില്‍ ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍
ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടം