ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
May 13, 2012, 16:40 IST
ഉപ്പള: ചൗക്കിയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 9.30ന് ചൗക്കി പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. ഫയാസ്, സബീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലിടിച്ച് സമീപത്തെ ഓവുചാലിലേക്ക് ചെരിയുകയായിരുന്നു. ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.
Keywords: Car, Auto Accident chowki, Kasaragod