city-gold-ad-for-blogger

തടഞ്ഞു നിര്‍ത്തി കാര്‍ അടിച്ചു തകര്‍ത്തു; കയ്യാങ്കളി തടഞ്ഞതിന്റെ വിരോധത്തിലെന്ന് പരാതി, പോലീസ് അന്വേഷണം ആരംഭിച്ചു

അജാനൂര്‍: (www.kasargodvartha.com 24/01/2017) നാലംഗ കാര്‍ തടഞ്ഞു നിര്‍ത്തി അടിച്ചു തകര്‍ത്തതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട്ടെ ടാക്‌സി ഡ്രൈവര്‍ മടിയനിലെ ബിനുവിന്റെ കെഎല്‍ 60 എച്ച് 508 നമ്പര്‍ കാറാണ് നാലംഗ സംഘം അടിച്ചു തകര്‍ത്തത്. തിങ്കളാഴ്ച വൈകിട്ട് 5.30 മണിയോടെ മടിയന്‍ ആല്‍ത്തറക്കാലില്‍ വെച്ചാണ് സംഭവം.

ഞായറാഴ്ച മടിയനില്‍ നടന്ന കല്യാണസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ചെന്നൈയില്‍ നിന്നും കാഞ്ഞങ്ങാട്ടെത്തിയ സംഘം ബിനുവിന്റെ ടാക്‌സിയിലാണ് കല്യാണവീട്ടിലെത്തിയത്. സല്‍ക്കാരത്തിനിനിടയില്‍ രണ്ടംഗസംഘത്തിന്റെ കയ്യാങ്കളി തടഞ്ഞിരുന്നു. ഇതിലുള്ള വിരോധമാണ് കാര്‍ തകര്‍ക്കാന്‍ കാരണമെന്ന് ബിനു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

15000 രൂപയുടെ നഷ്ടം സംഭവിച്ചതായും ബിനുവിന്റെ പരാതിയിലുണ്ട്. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തടഞ്ഞു നിര്‍ത്തി കാര്‍ അടിച്ചു തകര്‍ത്തു; കയ്യാങ്കളി തടഞ്ഞതിന്റെ വിരോധത്തിലെന്ന് പരാതി, പോലീസ് അന്വേഷണം ആരംഭിച്ചു


Keywords:  Kasaragod, Kerala, Investigation, Police, Car, Car attacked; police investigation started.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia