ബെന്‍സ് കാറും ഓട്ടോയും കൂട്ടിയിടിച്ചു; വ്യവസായ പ്രമുഖന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Jun 3, 2013, 21:00 IST
കാസര്‍കോട്: അടുക്കത്ത് ബയല്‍ ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസിന് സമീപം ബെന്‍സ് കാറും ഓട്ടോയും കൂട്ടിയിടിച്ച് വ്യവസായ പ്രമുഖന്‍ കളനാട്ടെ ഖത്തര്‍ ഇബ്രാഹിം ഹാജി അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവര്‍ക്ക് കൈക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.
ഓട്ടോ ഡ്രൈവര്‍ കുമ്പള കോട്ടേക്കാറിലെ സോമപ്പയുടെ മകന്‍ മഹേഷിനാണ് (25) പരിക്കേറ്റത്. ഇയാളെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പളയില്‍ നിന്ന് കളനാട്ടേക്ക് പോവുകയായിരുന്നു ഖത്തര്‍ ഇബ്രാഹിം ഹാജി. ഇദ്ദേഹം സഞ്ചരിച്ച കെ.എല്‍. 14 ജെ 9 നമ്പര്‍ മേഴ്‌സ്ഡിസ് ബെന്‍സ് കാര്‍ കാസര്‍കോട് നിന്നും കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍. 14 കെ 6872 നമ്പര്‍ ആപേ ഓട്ടോയിലിടിക്കുകയായിരുന്നു. കാര്‍ പിന്നീട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചാണ് നിന്നത്.
വാഹനങ്ങള്‍ ഓവര്‍ട്ടേക്ക് ചെയ്യുമ്പോഴാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാഹനങ്ങള്‍ ട്രാഫിക് പോലീസ് പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി.

Photos: Zubair Pallickal
Keywords: Mercedes Benz Car, Accident, Injured, Auto, Driver, Kasaragod, Hospital, Kerala, Overtake, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.