റോഡുമുറിച്ചുകടക്കുന്നതിനിടെ വഴിയാത്രക്കാരനെ ഇടിച്ചിട്ടശേഷം കാര്‍ നിര്‍ത്താതെ പോയി
Apr 13, 2016, 11:00 IST
തലപ്പാടി: (www.kasargodvartha.com 13.04.2016) റോഡുമുറിച്ചുകടക്കുന്നതിനിടെ വഴിയാത്രക്കാരനെ ഇടിച്ചിട്ടശേഷം കാര്‍ നിര്‍ത്താതെ പോയി. ചെര്‍ക്കളയില്‍ താമസിക്കുന്ന കൂലിപ്പണിക്കാരനായ കൊല്ലം സ്വദേശി രാധാകൃഷ്ണ (49) നാണ് അപകടത്തില്‍ പരിക്കേറ്റത്.
തലപ്പാടിയില്‍ നിന്നും ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. കേള്‍വിക്കുറവുള്ളതിനാല്‍ വാഹനത്തിന്റെ ശബ്ദം കേള്‍ക്കാന്‍ സാധിച്ചിരുന്നില്ലെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാധാകൃഷ്ണന്‍ പറഞ്ഞു.
ഇയാളുടെ കാലിനാണ് പരിക്കേറ്റത്. ചെവിയില്‍ നിന്നും രക്തം വരികയും ചെയ്തിരുന്നു. ആശുപത്രിയില്‍ സഹായികളാരുമില്ലാതെ വിഷമിക്കുകയാണ് രാധാകൃഷ്ണന്‍.
Keywords: Car, Accident, Thalappady, Cherkala, Injured, General-hospital, kasaragod,