കാഞ്ഞങ്ങാട്ടു നിന്നും കൊല്ലൂരിലേക്ക് പോയ കാര്‍ അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ ആശുപത്രിയില്‍
Jun 13, 2016, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.06.2016) കൊല്ലൂര്‍ ക്ഷേത്രദര്‍ശനത്തിന് കാഞ്ഞങ്ങാട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് കൊല്ലൂര്‍ ക്ഷേത്രത്തിനടുത്താണ് അപകടമുണ്ടായത്.
കാഞ്ഞങ്ങാട്ടെ മെഡിക്കല്‍സ് ഷോപ്പുടമ ഇവി സുരേഷ്(53), ഭാര്യയും കൂഡ്‌ലു സ്‌കൂളിലെ അധ്യാപികയുമായ സുദക്ഷിണ(42), മക്കളായ സിദ്ധാര്‍ത്ഥ്(17), കൃഷ്ണപ്രിയ(20), സുരേഷന്റെ സഹോദരനും മാവുങ്കാലിലെ പവിത്രം ഫാന്‍സി സ്ഥാപന ഉടമയുമായ ഇവി ദിനേശന്‍ (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സംഭവം കണ്ട് ഓടിക്കൂടിയവര്‍ പരിക്കേറ്റവരെ മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരേഷും കുടുംബവും സഞ്ചരിച്ച മാരുതി 800 കാറില്‍ എതിരെ വരികയായിരുന്ന ടവര കാറിടിക്കുകയായിരുന്നു. അപകടത്തില്‍ സുരേഷിന്റെ തുടയെല്ലിനും സിദ്ധാര്‍ത്ഥിന്റെ കൈയെല്ലിനും ക്ഷതമേറ്റു. കൃഷ്ണപ്രിയയുടെ മുഖത്താണ് പരിക്കേറ്റത്.
Keywords: Kasaragod, Car, Temple, Hospital, Kanhangad, Sunday, Medicals, Family, Suresh, Krishnapriya.