സീതാംഗോളിയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; അഞ്ചുപേര്‍ക്ക് പരിക്ക്
Jun 21, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 21.06.2016) നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് മരത്തിലിടിച്ചുനിന്നു. കുമ്പള ബദിയടുക്ക റോഡില്‍ സൂരംബയല്‍ പെര്‍ണെ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കാറിലുണ്ടായിരുന്ന പുത്തിഗെ മുഗു സ്വദേശികളായ അഞ്ചു പേര്‍ക്ക് പരിക്കേറ്റതായി വിവരമുണ്ട്.
കുമ്പള റെയില്‍വെ സ്‌റ്റേഷനിലേക്ക് പോവുകയായിരുന്നു ഇവര്‍. ശക്തമായ മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളം കെട്ടിനിന്നതിനാല്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയും മരത്തിലിടിച്ച് നില്‍ക്കുകയുമായിരുന്നു. വിവരമറിഞ്ഞ് കുമ്പള പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുകയാണുണ്ടായത്.
ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴ കനത്തു തുടങ്ങിയതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങളും പെരുകുകയാണ്.
Keywords: Kasaragod, Car, Injured, Seethangoli, Kumbala, Badiyaduka, Road, Information, Control, Police, Fireforce, Puthige, Mugu, Morning, Car Accident in Seethangoli.