പോലീസ് കൈകാണിച്ച് നിര്‍ത്താതെ പോയ കാര്‍ അപകടത്തില്‍പെട്ടു; യുവതിയും കുട്ടിയുമടക്കം നാലുപേര്‍ ആശുപത്രിയില്‍
Sep 18, 2016, 15:30 IST
പെരിയ: (www.kasargodvartha.com 18.09.2016) പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ അതിവേഗതയില്‍ ഓടിച്ചുപോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. യുവതിയും കുട്ടിയുമടക്കം നാലുപേര്‍ക്ക് അപകടത്തില്‍ സാരമായി പരുക്കേറ്റു. ഞായറാഴ്ച ഉച്ചയോടെ പെരിയക്കടുത്ത മൂന്നാംകടവ് ജമാഅത്ത് പള്ളിക്ക് സമീപം റോഡിലെ താഴ്ചയിലേക്ക് കാര്‍ തലകീഴായി മറിയുകയായിരുന്നു.
യുവതിയും കുട്ടിയുമടക്കമുള്ളവര്‍ സഞ്ചരിച്ച കെ എല്‍ 60 സി 4701 റിറ്റ്‌സ് കാറാണ് അപടത്തില്‍പെട്ടത്. കല്ലടക്കുറ്റിയില്‍ വെച്ച് ഈ കാറിന് പോലീസ് കൈകാണിച്ചിരുന്നു. എന്നാല്‍ കാര്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. മൂന്നാംകടവ് പാലത്തിനു സമീപമെത്തിയതോടെയാണ് കാര്‍ മറിഞ്ഞത്. പരുക്കേറ്റവര്‍ മാവുങ്കാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Kasaragod, Kerala, Periya, Car-Accident, Injured, hospital, Family, Police, Car accident in Periya; 4 injured.