നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് 2 പേര്‍ക്ക് പരിക്ക്
Sep 19, 2016, 10:05 IST
കുണ്ടംകുഴി: (www.kasargodvartha.com 19/09/2016) നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. കൊളത്തൂര്‍ ബറോട്ടി ബസ് സ്‌റ്റോപ്പിനടുത്ത് വെച്ച് ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അപകടം. പൊയിനാച്ചി ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി ആള്‍ട്ടോ കാറാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാത്തില്‍ വൈദ്യുതി പോസ്റ്റ് തകര്‍ന്നു. ഇതോടെ കുറച്ചു സമയം ഈ ഭാഗത്ത് വൈദ്യുതി ബന്ധം തകരാറിലായി.

ഇടിയുടെ ആഘാത്തില്‍ വൈദ്യുതി പോസ്റ്റ് തകര്‍ന്നു. ഇതോടെ കുറച്ചു സമയം ഈ ഭാഗത്ത് വൈദ്യുതി ബന്ധം തകരാറിലായി.
Keywords: Kasaragod, Kerala, Kundamkuzhi, Injured, Accident, Car-Accident, Kasaragod Hospital, Electric post, Car accident in Kolathur.