നായകുറുകെ ചാടി; നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് കടയിലേക്ക് പാഞ്ഞുകയറി
Mar 16, 2015, 09:49 IST
കാസര്‍കോട്: (www.kasargodvartha.com 16/03/2015) നായകുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകര്‍ത്ത് കടയിലേക്ക് പാഞ്ഞുകയറി. കാര്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ 1.30 മണിയോടെ എം.ജി റോഡില്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലാണ് അപകടമുണ്ടായത്.
കാര്‍ ഡ്രൈവര്‍ ബോവിക്കാനം അമ്മങ്കോട്ടെ ലോറന്‍സ് ഡിസൂസയാണ് പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്. ലോറന്‍സ് ഓടിച്ച കെ.എല്‍. 14 എം. 7209 നമ്പര്‍ മാരുതി 800 കാറാണ് അപകടത്തിൽ പെട്ടത്. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് ബന്ധുവിനെ കൂട്ടാന്‍ വേണ്ടി വരികയായിരുന്നു ലോറന്‍സ്.
പട്ടികുറുകെചാടിയതിനെ തുടര്‍ന്ന് കാര്‍ വെട്ടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. ഇവിടെ റോഡിലേക്ക് കയറ്റി ഒരു സാന്‍ട്രോ കാര്‍ പാര്‍ക്ക് ചെയ്തതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ തടസം സൃഷ്ടിച്ചിരുന്നു. ഇതും അപകടത്തിന് മറ്റൊരു കാരണമായി. അപകടത്തെ തുടര്‍ന്ന് തളങ്കരയും തൊട്ടടുത്ത സ്ഥലങ്ങളും വൈദ്യുതി നിലച്ചതിനാല്‍ ഇരുട്ടിലായി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
അമ്മയുടെ നിര്‍ബന്ധം: ഗര്‍ഭിണിയാകാന്‍ പുരുഷന്മാരെ തേടി യുവതി സോഷ്യല്‍
മീഡിയയില്‍
Keywords: Kasaragod, Kerala, Accident, Electric post, Police, Car, Car-Accident, Dog, Bovikanam,
Advertisement: