കാര്‍ നിയന്ത്രണം വിട്ട് പെട്ടിക്കടയിലേക്ക് പാഞ്ഞുകയറി മതിലില്‍ ഇടിച്ചുനിന്നു; ഡ്രൈവര്‍ക്ക് പരിക്ക്, അപകടമുണ്ടായത് വിമാനത്താവളത്തില്‍ പോയി മടങ്ങവെ
Apr 24, 2018, 11:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.04.2018) നിയന്ത്രണം വിട്ട കാര്‍ പെട്ടിക്കടയിലേക്ക് പാഞ്ഞുകയറി മതിലില്‍ ഇടിച്ചുനിന്നു. കാസര്‍കോട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന കെഎല്‍ 13 എഎഫ് 8448 നമ്പര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. കോട്ടച്ചേരി പെട്രോള്‍ പമ്പിന് സമീപത്തെ നെല്ലിക്കാട്ടെ വികലാംഗനായ ഗോപിയുടെ പെട്ടികടയില്‍ ഇടിച്ച കാര്‍ പിറകിലുള്ള മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
പെട്ടികടയില്‍ വില്‍പ്പനക്ക് വെച്ച പഴവര്‍ഗ്ഗങ്ങള്‍ മുഴുവനും നശിച്ചുപോയി. ഈ സമയത്ത് മറ്റ് വാഹനങ്ങളൊ വഴിയാത്രക്കാരോ ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. മംഗളൂരു വിമാനത്താവളത്തില്‍ പോയി തിരിച്ച് കണ്ണൂരിലേക്ക് പോകുകയായിരുന്ന കണ്ണൂര്‍ സ്വദേശി ഷമിയാസ് (38) ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സാരമായി പരിക്കേറ്റ ഷമിയാസിനെ മാവുങ്കാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെട്ടികട തകര്‍ത്തതില്‍ ഒരു ലക്ഷ രൂപയുടെ നഷ്ടം സംഭവിച്ചതായി ഗോപിയുടെ പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kanhangad, News, Car-Accident, Driver, Hospital, Admitted, Car accident in Kanhangad.