നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറിലിടിച്ച ശേഷം ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ച് നടപ്പാതയ്ക്ക് മുകളിലേക്ക് മറിഞ്ഞു; ദമ്പതികള്‍ക്ക് പരിക്ക്, അപകടത്തിന് കാരണം കെ എസ് ടി പി റോഡിലെ അശാസ്ത്രീയ ഡിവൈഡര്‍ നിര്‍മാണമെന്ന് ആക്ഷേപം
Jan 28, 2019, 13:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.01.2019) നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറിലിടിച്ച ശേഷം ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ച് നടപ്പാതയ്ക്ക് മുകളിലേക്ക് മറിഞ്ഞു. അപകടത്തില്‍ ദമ്പതികള്‍ക്ക് പരിക്കേറ്റു. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ അനില്‍ കുമാര്‍ (40), രാഖി (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് കാരണം കെ എസ് ടി പി റോഡിലെ അശാസ്ത്രീയ ഡിവൈഡര്‍ നിര്‍മാണമെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ 4.15 മണിയോടെ മംഗളൂരു ഭാഗത്തു നിന്നും നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി സുസുക്കി ബ്രസ്സ കാറാണ് കാഞ്ഞങ്ങാട് ട്രാഫിക് സര്‍ക്കിളിന് സമീപം അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ കാര്‍ നല്ല വേഗതയിലായിരുന്നു.
Keywords: Car accident in Kanhangad, Kanhangad, kasaragod, news, Accident, Car-Accident, Injured, hospital, Kerala.

ട്രാഫിക് സര്‍ക്കിളിന് സമീപത്തെ ഡിവൈഡര്‍ അടുത്തെത്തിയാല്‍ മാത്രമാണ് കാണുന്നതെന്ന് വാഹന യാത്രക്കാര്‍ പറയുന്നു. കാര്‍ നിയന്ത്രണംവിട്ട് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ച ശേഷം തൊട്ടടുത്ത നടപ്പാതയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഓടിക്കൂടിയവര്‍ തകര്‍ന്ന കാറില്‍ നിന്നും ദമ്പതികളെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Car accident in Kanhangad, Kanhangad, kasaragod, news, Accident, Car-Accident, Injured, hospital, Kerala.