ചെറുവത്തൂരില്‍ കാറിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതരം
Jan 29, 2016, 23:51 IST
ചെറുവത്തൂര്‍: (www.kasargodvartha.com 29/01/2016) ചെറുവത്തൂര്‍ കൊവ്വല്‍ ദേശീയ പാതയില്‍ കാറിടിച്ച് യുവാവ് മരിച്ചു. നിര്‍മാണ തൊഴിലാളിയും കൊവ്വല്‍ സ്വദേശിയുമായ സതീഷ് ചന്ദ്രന്‍ (35) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വെങ്ങാട്ട് സ്വദേശി അജയനെ (30) ഗുരുതര പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയാണ് അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ ചെറുവത്തൂര്‍ കൊവ്വല്‍ പള്ളിക്ക് സമീപം വെച്ചാണ് അമിത വേഗതയില്‍ വന്ന കാറിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ കെഎഎച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും സതീഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
Keywords : Cheruvathur, Accident, Death, Youth, Injured, Hospital, Treatment, Car, Satheesh Chandran, Ajayan.