city-gold-ad-for-blogger

ഡ്രൈവിംഗ് പരിശീലകന്‍ കാറിടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍

കാസര്‍കോട്: കാര്‍ ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നതിനിടെ മറ്റൊരു കാറിടിച്ച് ഡ്രൈവിംഗ് സ്‌കൂള്‍ അധ്യാപകനു പരിക്കേറ്റു. കാസര്‍കോട്ടെ റൂബി ഡ്രൈവിംഗ് സ്‌ക്കൂള്‍ അധ്യാപകനും കുഡ്‌ലു സ്വദേശിയുമായ കെ. രാമകൃഷ്ണനാണ് (61) കഴിഞ്ഞ ഏഴിനുണ്ടായ അപകടത്തില്‍ പരിക്കേറ്റത്. ഇയാള്‍  കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍  ചികിത്സയിലാണ്.

ഡ്രൈവിംഗ് പരിശീലനത്തിനിടെ ഉദയഗിരിയില്‍ വെച്ച് മറ്റൊരു ഡ്രൈവിംഗ് സ്‌ക്കൂളിന്റെ കാറാണ് ഇടിച്ചതെന്ന് രാമകൃഷ്ണന്‍ പറയുന്നു. കാലിനു പരിക്കേറ്റ ഇയാളെ കാറിലിരുത്തി ഒരു മണിക്കൂറോളം കറക്കിയതായും പിന്നീട് വിദ്യാനഗറിലെ ആശുപത്രിയില്‍ കൊണ്ടുപോയി മരുന്നു നല്‍കി വിട്ടയച്ചതായും രാമകൃഷ്ണന്‍ പറഞ്ഞു. പിന്നീട് വേദന അസഹ്യമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷിക്കാന്‍ കൂട്ടാക്കിയില്ലെന്നും ഇയാള്‍ പറഞ്ഞു.

ഡ്രൈവിംഗ് പരിശീലകന്‍ കാറിടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മോഡിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മന്‍മോഹന്‍ സിംഗിന്റെ രാജി
Keywords:  Kasaragod, Driver, School, Hospital, Driving School, Teacher, General Hospital, Car, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia