അപകടത്തില്‍ പരിക്കേറ്റ അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ക്കെതിരെ കേസ്
Oct 20, 2017, 19:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.10.2017) ലോറിയില്‍ കാറിടിച്ച് അയ്യപ്പ ഭക്തന് പരിക്കേറ്റ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ലോറി ഡ്രൈവര്‍ മധുര സ്വദേശി മുരുഗാനന്ദന്റെ പരാതിയില്‍ കെ എല്‍ 19 എ എ 2835 നമ്പര്‍ കാര്‍ ഡ്രൈവറുടെ പേരിലാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ഇന്നോവ കാറാണ് ചാമുണ്ഡിക്കുന്നില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലിടിച്ചത്.
സംഭവത്തില്‍ കാറിലുണ്ടായിരുന്ന അയ്യപ്പ ഭക്തന്‍ സുധാകരയ്ക്ക് പരിക്കേറ്റു. ഇയാള്‍ മംഗളൂരു ആശുപത്രിയില്‍ ചികില്‍സയിലാണ്.
Related News:
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകിലിടിച്ച് 5 പേര്‍ക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, Car, Injured, Accident, Car accident; case against driver
Keywords: Kasaragod, Kerala, news, case, Police, Car, Injured, Accident, Car accident; case against driver