വിദ്യാര്‍ത്ഥിനിയെ പിറകെ നടന്ന് ശല്യപ്പെടുത്തിയ കാര്‍ ആക്‌സസറീസ് സ്ഥാപന ഉടമ അറസ്റ്റില്‍
Aug 11, 2018, 20:54 IST
അജാനൂര്‍: (www.kasargodvartha.com 11.08.2018) പന്ത്രണ്ടുവയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയ കേസിലെ കാര്‍ ആക്‌സസറീസ് സ്ഥാപന ഉടമയായ മധ്യവയസ്‌കനെ പോക്‌സോ നിയമ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയും ഇഖ്ബാല്‍ ജംഗ്ഷനിലെ ട്രാക് കൂള്‍ ഉടമയുമായ ബഷീറിനെ (45)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തത്.
മാസങ്ങളോളമായി പെണ്‍കുട്ടിയെ ഇയാള്‍ പുറകെ നടന്ന് ശല്യപ്പെടുത്തുകയും കൈയ്യില്‍ പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇയാളുടെ ശല്യം സഹിക്കാന്‍ കഴിയാതെ ഭയന്ന് ഒരു മാസത്തോളം പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. തുടര്‍ന്ന് സ്‌കൂളധികൃതര്‍ ബന്ധപ്പെട്ടപ്പോഴാണ് ബഷീര്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്ന വിവരം പുറത്തറിഞ്ഞത്.
തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് മകളോടൊപ്പം ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. വനിതാ പോലീസിന്റെ സഹായത്തോടെ ആദ്യം പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. പിന്നീട് ജില്ലാ ആശുപത്രിയിലെ ചൈല്‍ഡ്‌ലൈന്‍ അധികൃതരും പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് ബഷീറിനെതിരെ കേസെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Disturbed, Car accessories Shop owner, Ajanur, Arrest, News, Girl, Complaint, Kasaragod, Car accessories Shop owner arrested for disturbing Girl