കടത്തുതോണി മറിഞ്ഞ് സ്ത്രീകളും കുട്ടികളും വെള്ളത്തില്‍ വീണു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
May 23, 2018, 13:07 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 23.05.2018) കടത്തുതോണി മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം വെള്ളത്തില്‍ വീണു. കടത്തുതോണിയിലുണ്ടായിരുന്ന ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. തോണി പുറപ്പെടുന്നതിന് മുമ്പായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. തൃക്കരിപ്പൂര്‍ കടപ്പുറം- മാടക്കാല്‍ തൂക്കുപാലം തകര്‍ന്ന് വീണ സ്ഥലത്തെ കടത്ത് തോണിയാണ് തൃക്കരിപ്പൂര്‍ കടപ്പുറത്ത് കരയോട് ചേര്‍ന്ന പുഴയില്‍ മറിഞ്ഞത്.
രാവിലെ 9.15ന് നിറയെ യാത്രക്കാരുമായി തോണി പുറപ്പെടാനിരിക്കെയാണ് തോണി ആടിയുലഞ്ഞ് മറിഞ്ഞത്. തോണിയിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം വെള്ളത്തില്‍ വീണു. നിരവധി പേരുടെ മൊബൈല്‍ ഫോണുകളും മറ്റ് വസ്തുക്കളും നഷ്ടപ്പെട്ടു. തൃക്കരിപ്പൂര്‍ കടപ്പുറത്തെ യു അബ്ദുല്ലക്കാണ് കൈക്ക് സാരമായി പരിക്കേറ്റത്.
രാവിലെ 9.20ന് മാടക്കാലില്‍ നിന്ന് പയ്യന്നൂരിലേക്ക് പുറപ്പെടുന്ന ബസില്‍ പയ്യന്നൂരിലേക്കും തൃക്കരിപ്പൂരിലേക്കും അടക്കം പോകാനായി നിരവധി പേര്‍ തോണിയിലുണ്ടായിരുന്നു. തോണി പുറപ്പെട്ട ശേഷമാണ് മറിഞ്ഞിരുന്നതെങ്കില്‍ അപകടത്തിന്റെ ചിത്രം മറ്റൊന്നാകുമായിരുന്നു. അപകടത്തിനു ശേഷം കടത്തു തോണി പതിവുപോലെ സര്‍വ്വീസ് നടത്തി.
തൃക്കരിപ്പൂര്‍ കടപ്പുറം-മാടക്കാല്‍ കടത്ത് തുടങ്ങുന്ന തൃക്കരിപ്പൂര്‍ ഭാഗത്തെ ബോട്ട് ജെട്ടി അപകടാവസ്ഥയിലാണ്. മാടക്കാല്‍ ഭാഗത്താണെങ്കില്‍ ബോട്ട് ജെട്ടിയില്ല. കാലവര്‍ഷം വരുന്നതിന് മുന്നോടിയായി പഞ്ചായത്തധികൃതര്‍ ബോട്ട് ജെട്ടി നിര്‍മ്മിക്കുമെന്നാണ് കരുതിയത്. എന്നാല്‍ അതിനുള്ള യാതൊരു നീക്കവും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. നിലവില്‍ സര്‍വ്വീസ് നടത്തുന്ന തോണിയാണെങ്കില്‍ സുരക്ഷിതമായ അവസ്ഥയിലുമല്ല. സുരക്ഷിതമായ തോണി കടത്തിനെത്തിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ ഇക്കാര്യത്തിലും നടപടികള്‍ ഒച്ചിഴയും വേഗത്തിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Trikaripur, Kasaragod, Kerala, News, Injured, River, Mobile Phone, Escaped, Canoe accident; Passengers escaped.
< !- START disable copy paste -->