പത്രികയോടൊപ്പം സ്ഥാനാര്‍ത്ഥികള്‍ ഫോട്ടോ നല്‍കണം
Apr 26, 2016, 09:36 IST
കാസര്‍കോട്:(www.kasargodvartha.com 26.04.2016) നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പത്രികയോടൊപ്പം മൂന്ന് മാസത്തിനകം എടുത്ത ഫോട്ടോകള്‍ കൂടി സമര്‍പ്പിക്കണം. 2 സെ മീ ഃ 2.5 സെമീ(2 സെ മീ വീതിയും 2.5 സെ മീ ഉയരവും) ഉളള സ്റ്റാമ്പ് സൈസ് ഫോട്ടോയാണ് സമര്‍പ്പിക്കേണ്ടത്. മുഖം വ്യക്തമായി കാണുന്ന വിധത്തില്‍ രണ്ട് കണ്ണുകളും തുറന്ന നിലയില്‍ സാധാരണ വസ്ത്രം ധരിച്ചാണ് ഫോട്ടോ എടുക്കേണ്ടത്. യൂണിഫോമിലുളള ഫോട്ടോ അനുവദിക്കുന്നതല്ല. തൊപ്പികള്‍, കറുത്ത കണ്ണട എന്നിവ ഒഴിവാക്കേണ്ടതാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മെയ് 16 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിലെ ബാലറ്റ് പേപ്പറിലും, പോസ്റ്റല്‍ ബാലറ്റ് പേപ്പറിലും ഉപയോഗിക്കുന്നതിനാണ് ഫോട്ടോകള്‍ തെരഞ്ഞെടുപ്പിനായി ഹാജരാക്കേണ്ടതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു.
Keywords: Kasaragod, Election 2016, Photo, District Collector, Candidates, Stamp Size, Ballet Paper, Electronic Voting Machine.