സ്ഥാനാര്‍ത്ഥികള്‍ നൂറ് രൂപയുടെ രണ്ട് സ്റ്റാമ്പ് പേപ്പറില്‍ സത്യവാങ്മൂലം നല്‍കണം
Apr 21, 2016, 09:05 IST
കാസര്‍കോട്: (www.kasargodvartha.com 21.04.2016) നിയമസഭാ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രികാ സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ നാല് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും നാല് സ്റ്റാമ്പ് സൈസ് (2ഃ2.5 സെ മീ) ഫോട്ടോയും കൂടി സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാകലക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. പ്രത്യേകം പ്രത്യേകം ഫോറം നമ്പര്‍ 26 ലുള്ള സത്യവാങ്മൂലവും അഡീഷണല്‍ സത്യവാങ്മൂലവും 100 രൂപയുടെ വീതം രണ്ട് സ്റ്റാമ്പ് പേപ്പറില്‍ തയ്യാറാക്കി നോട്ടറി സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കണം.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ ലഭ്യമാക്കിയാല്‍ ബാലറ്റ് പേപ്പറില്‍ അച്ചടിച്ച് വരുന്ന ഫോട്ടോയില്‍ കൂടുതല്‍ വ്യക്തതയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.
Keywords : Election 2016, Kasaragod, Candidates, Application.