city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്ക­രി­പ്പൂര്‍ ഡയാ­ലി­സീസ് സെന്റ­റില്‍ ക്യാന്‍സര്‍ പരി­ശോ­ധാനാ കേ­ന്ദ്രം തു­ടങ്ങും

തൃക്ക­രി­പ്പൂര്‍ ഡയാ­ലി­സീസ് സെന്റ­റില്‍ ക്യാന്‍സര്‍ പരി­ശോ­ധാനാ കേ­ന്ദ്രം തു­ടങ്ങും
തൃക്ക­രി­പ്പൂര്‍: പഞ്ചാ­യത്ത് മുസ്‌ലിം ലീഗിന്റെ കീഴില്‍ പ്രവര്‍ത്തി­ക്കുന്ന തൃക്ക­രി­പ്പൂര്‍ സി.­എ­ച്ച്.­സെന്റര്‍ ആരം­ഭി­ക്കുന്ന ഡയാ­ലി­സീസ് സെന്റ­റിന് അനു­ബ­ന്ധ­മാ­യി കാന്‍സര്‍ പരി­ശോനാ സെന്റര്‍ കൂടി  തു­ടങ്ങും. വിദേ­ശ­നിര്‍മ്മിത മെഷീ­നാണ് ഇതി­നു­വേണ്ടി ഉപ­യോ­ഗി­ക്കു­ക. ഡയാ­ലി­സിസ് സെന്റ­റിനും ക്യാന്‍സര്‍ പരി­ശോ­ധനാ കേന്ദ്ര­ത്തിനും കോഴി­ക്കോട് മിംസ് ആസ്പ­ത്രി­യുടെ സഹ­ക­ര­ണ­ത്തോടെ പ്രൊജക്ട് നട­പ്പാ­ലി­ക്കും.

പരി­ശോ­ധ­ന­ക്കായി 24 സെന്റ് സ്ഥലവും ഇരു­നില കെട്ടി­ടവും ഒരു­ക്കി­യി­ട്ടു­ണ്ട്. ഇതിന് പുറമെ മറ്റു അനു­ബന്ധ സൗക­ര്യ­ങ്ങള്‍ ഒരു­ക്കു­ന്ന­തിന് തൃക്ക­രി­പ്പൂര്‍ ഗ്രാമ­പ­ഞ്ചാ­യത്ത് വക 30 സെന്റ് സ്ഥലം­കൂടി ഉപ­യോ­ഗി­ക്കും. ഇതി­നുള്ള നട­പ­ടി­കള്‍ തുട­ങ്ങി. സ്വന്ത­മായി ആംബു­ലന്‍സ് സൗക­ര്യ­വു­മു­ണ്ടാ­കും.

തൃക്ക­രി­പ്പൂര്‍ ബാഫഖി തങ്ങള്‍ സ്മാരക സൗധ­ത്തില്‍ സി.­എ­ച്ച്. സെന്റര്‍ സംഘ­ടി­പ്പിച്ച വിവിധ രാജ്യ­ങ്ങ­ളിലെ കെ.­എം.­സി.­സി. പ്രവര്‍ത്തക സംഗമം പദ്ധതി വില­യി­രു­ത്തി. പഞ്ചാ­യത്ത് മുസ്‌ലിം ലീഗ് ജന­റല്‍ സെക്ര­ട്ട­റി സത്താര്‍ വട­ക്കു­മ്പാട് സംഗമം ഉദ്ഘാ­ടനം ചെയ്തു. ചെയര്‍മാന്‍ എം.­എ.­സി.­കു­ഞ്ഞ­ബ്ദുല്ല ഹാജി അധ്യ­ക്ഷത വഹി­ച്ചു.

കെ.­എം.­സി.­സി. ഭാര­വാ­ഹി­ക­ളായ സി. സമീര്‍ എഞ്ചി­നി­യര്‍, ടി.­പി. അഹമദ്‌ ഹാജി, അസീസ് കൂലേ­രി, എം.­എ. ബഷീര്‍, നവാസ്  അഹമദ്‌, പി. മുസ്ത­ഫ, സി. സുബൈര്‍, വി.­വി. കാസിം, സി.­എ­ച്ച്.­സെന്റര്‍ ഭാര­വാ­ഹി­ക­ളായ ഒ.­ടി.­ അഹമദ്‌ ഹാജി, കെ.­പി.­ഇ­ബ്രാഹിം കുട്ടി, വി.­ടി. ഷാഹുല്‍ ഹമീ­ദ്, ടി.­പി. അബ്ദു­ല്ല­ക്കു­ഞ്ഞി, വി.­കെ. ബാവ, എസ്.­കു­ഞ്ഞ­ഹ­മദ്‌ , കെ.­എം.­കു­ഞ്ഞി, എം. യൂസുഫ് ഹാജി, സുബൈര്‍ പള്ള­ത്തില്‍ പ്രസം­ഗി­ച്ചു.

Keywords: Muslim league, CH centre, Dialysis unit, Cancer centre, Trikaripur, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia