city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Crop Damage | കന്തലിൽ കനാൽ തകർന്ന് വൻ കൃഷി നാശം

canal breach major crop damage in kantal
Photo: Arranged

ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പ്രാദേശിക ഭരണകൂടങ്ങളും സംഭവസ്ഥലത്തെത്തി.

പുത്തിഗെ: (KasargodVartha) ഷിറിയ അണക്കെട്ടിൽ നിന്നും അംഗടിമുഗർ വരെ കൃഷി ആവശ്യത്തിനായി നിർമ്മിച്ച കനാൽ കന്തലിലെ കന്തലായം ഗുർമ്മിനടുക്ക എന്നിടത്ത് പൊട്ടിത്തകർന്ന് വൻ കൃഷി നാശം നേരിട്ടു. കവുങ്ങ് കൃഷിക്കാരുടെ തോട്ടങ്ങങ്ങളിലേക്ക് തകർന്ന ഭാഗത്തെ മണ്ണും വെള്ളവും ഒലിച്ചു പോയി നൂറു കണക്കിന് വൻ കവുങ്ങുകൾ കടപുഴകി വീഴുകയും ഒരാൾ ഉയരത്തിലെത്തിയ തൈകൾ മണ്ണിൽ മൂടി നമാവശേഷമാവുകയും ചെയ്തത് കർഷകരെ കണ്ണീരിലാഴ്ത്തി. കഴിഞ്ഞ ദിവസം പെയ്ത തോരാത്ത മഴയിൽ സമീപത്തെ മഴവെള്ളചാലുകൾ നിറഞ്ഞു കവിഞ്ഞതാണ് കനാൽ തകരാനിടയാക്കിയത്. 

കന്തൽ എ എൽ പി സ്കൂൾ, ജുമാ മസ്ജിദ്, മദ്റസകളിലേക്കും കോടി, മദക്കമൂല ഭാഗങ്ങളിലേക്കുള്ള നടപ്പാതകളടക്കം ഒലിച്ചു പോയി. കണ്ണെത്താത്ത ആഴത്തിലുള്ള ഭീതികരമായ ഗർത്തമാണ് പൊട്ടി ഒലിച്ച ഭാഗത്ത് രൂപപ്പെട്ടിട്ടുള്ളത്. കൃഷിനാശത്തിലേറെ വളരെ ഭീതി ഉയർത്തുന്ന കാര്യമാണ് ഇത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പ്രാദേശിക ഭരണകൂടങ്ങളും സംഭവസ്ഥലത്തെത്തി കൂടുതൽ നാശനഷ്ടങ്ങൾ വരാതിരിക്കാൻ പ്രയത്നിക്കുന്നുണ്ടെങ്കിലും സുരക്ഷിതമായി കനാൽ പുനർ നിർമ്മിക്കാനും തോട്ടം ഉടമകൾക്ക് തങ്ങളുടെ കൃഷിയിടം പൂർവ്വ സ്ഥിതിയിൽ തിരിച്ചു കൊണ്ടു വരാനുമുള്ള സാമ്പത്തിക സഹായം ലഭിക്കുവാൻ  ജില്ലാ കളക്ടർ, ആർ ഡി ഒ തുടങ്ങിയവർ അപകട സ്ഥലം നേരിട്ട് സന്ദർശിച്ചു കാര്യം വിലയിരുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സാരഥികളായ സുലൈമാൻ കരിവെള്ളൂർ, ബഷീർ പുളിക്കൂർ, കന്തൽ സൂപ്പി മദനി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ ഇത് അടിയന്തരമായും കൊണ്ടു വരുമെന്ന് ഉറപ്പു നൽകി.

canal breach major crop damage in kantal

വേനൽ കാലത്ത് ആശാസ്ത്രീയമായി കനാൽ വൃത്തിയാക്കിയതും മഴക്കാലങ്ങളിൽ അധികം വരുന്ന വെള്ളം പുഴയിലേക്ക് തന്നെ ഒഴുകിപ്പോകാൻ നിർമ്മാണ കാലത്ത് തന്നെ സംവിധാനിച്ച വഴികൾ നിലവിൽ മൂടപ്പെട്ടതും മണിയമ്പാറ മുതൽ താഴോട്ടേക്ക് മലവെള്ളം ഒഴുകിപ്പോയി പുഴയിലെത്താൻ പണ്ട് മുതലേ ഈ കനാലിന് കുറുകെ ഇട്ടിക്കുണ്ട് എന്നിടത്ത് പണ്ട് മുതലേ പണിതിരുന്ന അടിക്കനാൽ മാലിന്യം വന്നു മൂടി ഷിറിയ കനാലിലേക്ക് മറിഞ്ഞു പോയതുമാണ് ഈ ദുരന്തത്തിന് നിമിത്തമായത്. ജനവാസമേഖല അല്ലാത്തതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. 

മുൻ കാലങ്ങളിൽ വേനൽ കാല അവസാനമാകുമ്പോൾ മലവെള്ള ചാലുകൾ വൃത്തിയാക്കാനും കനാലിൽ വെള്ളം തടസ്സമില്ലാതെ ഒഴുകിപ്പോകാനുള്ള സാഹചര്യം സൃഷ്ടിക്കാനും ഇറിഗേഷ്യൻ വിഭാഗം പ്രത്യേകം ഫണ്ട് വകയിരുത്തി വേണ്ട മുൻ കരുതൽ പ്രവൃത്തികൾ ചെയ്തു വന്നിരുന്നു. കുറേ കാലങ്ങൾക്ക് ശേഷം കൃഷിക്കാരുടെ മുറവിളി അസഹ്യമായപ്പൊഴാണ് ഇക്കഴിഞ്ഞ വേനലിൽ ജെസിബി ഉപയോഗിച്ചു തോട് വൃത്തിയാക്കിയത്. അനുഭവസ്ഥരായ പഴയ കൃഷിക്കാർ ഇതിലെ അ ശാസ്ത്രീയത ചൂണ്ടക്കാട്ടിയിരുന്നുവെന്നും ഉത്തരവാദപ്പെട്ടവർ അത് ചെവിക്കൊണ്ടില്ലെന്നുമുള്ള ആക്ഷേപം വ്യാപകമാണ്

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia