city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാരക രോഗം ബാധിച്ച ദമ്പതികള്‍ സുമനസുകളുടെ സഹായം തേടുന്നു

കാസര്‍കോട്: (www.kasargodvartha.com 03.07.2014) മാരക രോഗം ബാധിച്ച ദമ്പതികള്‍ സുമനസുകളുടെ സഹായം തേടുന്നു. ഉപ്പള ഫിര്‍ദൗസ് നഗര്‍ ബിസ്മില്ലാ മന്‍സിലിലെ അബ്ദുല്‍ ഖാദറും ഭാര്യ ഹമീദാ ബാനുവുമാണ് തങ്ങള്‍ക്കു പിടിപെട്ട രോഗങ്ങള്‍ക്കു ചികിത്സിക്കാന്‍ വഴികാണാതെ ഉദാരമതികളുടെ കരുണ തേടുന്നത്.

ഉദരത്തില്‍ ക്യാന്‍സര്‍ പിടിപെട്ട് നാല് മാസത്തോളമായി മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഹമീദാ ബാനു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളമായി ചികിത്സ നടത്തി വരുന്ന അബ്ദുല്‍ ഖാദര്‍ ഭാര്യയ്ക്കു മാരകമായ അസുഖം പിടിപെട്ടതോടെ തീര്‍ത്തും തകര്‍ന്നിരിക്കുകയാണ്.

രോഗം മൂലം ഖാദറിന്  ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. ചെറിയ രീതിയിലുള്ള എന്തെങ്കിലും വരുമാനം ലഭിക്കുന്നത്  മരുന്നിനു പോലും  തികയാത്ത സ്ഥിതിയാണ്. അസുഖം മൂലം ശാരീരികമായും മാനസികമായും തളര്‍ന്ന കുടുംബത്തിന് സുമനസുകളുടെ സഹായം വലിയ ആശ്വാസമാകും. പുണ്യറംസാനില്‍ ആരെങ്കിലുമൊക്കെ തങ്ങളെ സഹായിക്കെനെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

സഹായങ്ങള്‍ Abdul Khader
A/c no. 42102200092896
Syndiate Bank
Uppala branch
IFSC code- SYNB0004210 ഈ അക്കൗണ്ടില്‍ അയക്കാവുന്നതാണ്.
Phone: 9746368648
മാരക രോഗം ബാധിച്ച ദമ്പതികള്‍ സുമനസുകളുടെ സഹായം തേടുന്നു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സ്യൂട്ട്‌കേസിനുള്ളില്‍ യുവതിയുടെ മൃതദേഹം കഴുത്തു ഞെരിച്ചനിലയില്‍

Keywords: Kasaragod, Needs Help, Uppala, Treatment, Hospital, Heart patient, Job, Family, Abdul Khader.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia