city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജീപ്പ് തട്ടിത്തെറിപ്പിച്ചത് ഈ കുരുന്നു ബാലന്റെ ജീവിതം; ചികിത്സിക്കാന്‍ വകയില്ലാതെ കുടുംബം

കാസര്‍കോട്: (www.kasargodvartha.com 21/01/2015) സ്‌കൂള്‍ വിട്ടു റോഡരികിലൂടെ വീട്ടിലേക്കു നടന്നു പോകുന്നതിനിടെ ജീപ്പിടിച്ചു ഗുരുതരമായി പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥി ചികിത്സയ്ക്കു സഹായം തേടുന്നു. മത്സ്യവില്‍പനക്കാരന്‍ നാരമ്പാടി പുണ്ടൂരിലെ പി.എം. അബൂബക്കറിന്റെയും പൂത്തപ്പലം സ്വദേശിനി ജമീലയുടെയും മകന്‍ കബീര്‍(12) ആണ് ഉദാരമതികളുടെ കാരുണ്യം കാക്കുന്നത്. നാട്ടക്കല്‍ സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിയാണ് കബീര്‍.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. തലയ്ക്കും എല്ലുകള്‍ക്കും മറ്റും പരിക്കേറ്റ കുട്ടിയെ കാസര്‍കോട്ടേയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയും ചികിത്സയ്ക്കു ശേഷം മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കുട്ടി അവിടെ ഗുരുതരാവസ്ഥയില്‍ കഴിയുകയാണിപ്പോള്‍.

റിക്ഷയ്ക്കു സൈഡു കൊടുക്കുന്നതിനിടെ ജീപ്പ് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന കബീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കെഎല്‍ 14 ബി 3996 നമ്പര്‍ ജീപ്പാണ് തട്ടിയത്.

കബീറിനു ഒരു ജ്യേഷ്ഠത്തിയും ഒരു അനുജത്തിയുമുണ്ട്. കബീറിനുണ്ടായ അപകടം നിര്‍ധന കുടുംബത്തെ പാടേ തളര്‍ത്തിയിരിക്കുകയാണ്. അബൂബക്കര്‍ മീന്‍ വിറ്റാണ് കുടുംബം പുലര്‍ത്തുന്നത്. കബീറിനെ പരിചരിക്കാനായി ആശുപത്രിയില്‍ തന്നെ കഴിയുന്നതിനാല്‍ ജോലിക്കു പോകാനും കഴിയുന്നില്ല. മനുഷ്യ സ്‌നേഹികളുടെ സഹായങ്ങളിലാണ് ഇവര്‍ക്കിപ്പോള്‍ പ്രതീക്ഷ.

സഹായങ്ങള്‍ പി.എം. അബൂബക്കര്‍, സണ്‍ ഓഫ് പി.എം. ഇബ്രാഹിം, പുണ്ടൂര്‍ മൂല ഹൗസ്, പി.ഒ. മൗവ്വാര്‍ എന്ന വിലാസത്തിലോ, അബൂബക്കറിന്റെ പേരില്‍ സിണ്ടിക്കേറ്റ് ബേങ്കിന്റെ മുള്ളേരിയ ശാഖയിലെ 42142200171161 എന്ന അക്കൗണ്ട് നമ്പറിലേക്കോ അയക്കാം. SYNB0004214 എന്നതാണ് ഐ.എഫ്.എസ്.സി. കോഡ്. ഫോണ്‍: 9895819358.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ജീപ്പ് തട്ടിത്തെറിപ്പിച്ചത് ഈ കുരുന്നു ബാലന്റെ ജീവിതം; ചികിത്സിക്കാന്‍ വകയില്ലാതെ കുടുംബം


Keywords : Kasaragod, Kerala, School, Student, Accident, Injured, Treatment, Helping hands, Mulleria, Kabeer, Jeep Accident, Can you help Kabeer. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia