കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി ലീഡര്‍ഷിപ്പ് ക്യാംപ് നടത്തി
Jun 7, 2015, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 07/06/2015) കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലീഡര്‍ഷിപ്പ് ക്യാംപ് നടത്തി. ഹൊസങ്കടിയില്‍ നടന്ന ക്യാംപ് മംഗളൂരു കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ഫയാസ് ഉദ്ഘാടനം ചെയ്തു.
മോഡി സര്‍ക്കാറിന്റെ വര്‍ഗീയ അജണ്ടകളെ നേരിടാന്‍ വിദ്യാസമ്പന്നരായ പ്രതികരിക്കുന്ന ഒരു സമൂഹത്തിന് മാത്രമേ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ആരിഫ് പാലക്കാട്, സംസ്ഥാന സമിതിയംഗം മുഹമ്മദ് റിഫ കണ്ണൂര്‍ എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി റാസിക്ക് ദേളി, കമ്മിറ്റിയംഗങ്ങളായ നൗസല്‍ മഞ്ചേശ്വരം, മുഫീദ് നീലേശ്വരം, റഷീദ് ഉപ്പള ക്യാംപിന് നേതൃത്വം നല്‍കി.

Keywords : Kasaragod, Kerala, Camp, Programme, Inauguration, Campus Front, Leadership camp.