അഫ്‌സല്‍ പ്രസിഡണ്ട്, റാസിഖ് സെക്രട്ടറി, നാസല്‍ ട്രഷറര്‍; കാംപസ് ഫ്രണ്ട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു
Mar 9, 2015, 15:20 IST
കാസര്‍കോട്: (www.kasargodvartha.com 09/03/2015) കലാലയത്തിലെ അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള മുന്നേറ്റം തുടരുമെന്നും വിദ്യാര്‍ഥികളുടെ വികസനം ലക്ഷ്യമാക്കി മുന്നോട്ടുള്ള പ്രവര്‍ത്തനം സജീവമാക്കുമെന്നും കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു.
സംസ്ഥാന പ്രസിഡണ്ട് സി.എ റൗഫിന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി റഷീദ് ദേളി ഉദ്ഘാടനം ചെയ്തു. റാസിക് അധ്യക്ഷത വഹിച്ചു. അഫ്‌സല്‍, റൗഫ് സംസാരിച്ചു.
എം.ടി.പി അഫ്‌സല്‍ തൃക്കരിപ്പൂരിനെ ജില്ലാ പ്രസിഡണ്ടായും എ.എച്ച് റാസിഖ് ദേളിയെ സെക്രട്ടറിയായും നൗസല്‍ മഞ്ചേശ്വരത്തെ ട്രഷററായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഫൈറോസ് പാലക്കുന്ന് (വൈസ് പ്രസി.), അബ്ദുല്‍ റൗഫ് മഞ്ചേശ്വരം (ജോ. സെക്രട്ടറി), എന്‍.ആര്‍ സല്‍മാന്‍, മുഹമ്മദ് ഉളിയത്തടുക്ക, മുഫീദ് നീലേശ്വരം, അജിനാസ് പടന്ന, റഷീദ് മഞ്ചേശ്വരം (ജില്ലാ കമ്മിറ്റി അംഗങ്ങള്‍).
Keywords : Kasaragod, Kerala, SDPI, District, Committee, Afsal, Razik, Nasar.