city-gold-ad-for-blogger

കൊലപാതകരാഷ്ട്രീയത്തിനെതിരെ ജനകീയ കൂട്ടായ്മ വരണം: എം.സി. ഖമറുദ്ദീന്‍

കൊലപാതകരാഷ്ട്രീയത്തിനെതിരെ ജനകീയ കൂട്ടായ്മ വരണം: എം.സി. ഖമറുദ്ദീന്‍
 നീലേശ്വരം: സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനകീയ കൂട്ടായ്മ ഉയര്‍ന്ന് വരണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യ മുന്നേറ്റത്തിന്റെ ആറപര പതിറ്റാണ്ട് എന്ന മുദ്രാവാക്യമുയര്‍ത്തി കോട്ടപ്പുറം ശാഖാ മുസ്‌ലിം യൂത്ത്‌ലീഗ് സംഘടിപ്പിച്ച സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞങ്ങാട്ട് മാസങ്ങളോളം കലാപം നടത്താന്‍ കാരണമായ ഓട്ടോറിക്ഷ കത്തിക്കല്‍ സംഭവത്തിന് ആരാണ് ഉത്തരവാദിയെന്ന് പോലീസ് വ്യക്തമാക്കണം. ദിവസങ്ങള്‍ക്ക് മുമ്പ് സംശയാസ്പദമായ സാഹചര്യത്തില്‍ പിടിക്കപ്പെട്ട ചിലര്‍ ഇതുസംബന്ധിച്ചുള്ള സത്യം നാട്ടുകാരോട് വെളിപ്പെടുത്തിയിരുന്നു. പോലീസ് കസ്റ്റഡിയില്‍ അവര്‍ ഇതുസംബന്ധിച്ച് പറഞ്ഞതെന്തെന്ന് വ്യക്തമാക്കണം. കാസര്‍കോട് ജില്ലയില്‍ എന്ത് നടന്നാലും മുസ്‌ലിം ലീഗിന്റെ പിരടിയില്‍വെച്ച്‌കെട്ടുന്നവരും കൂട്ടിന് ചില ഉദ്യോഗസ്ഥരുമുണ്ട്. മീപ്പുഗുരി ക്ഷേത്രത്തില്‍ മൃഗത്തിന്റെ തലവെച്ച പ്രതികളെ പിടികൂടിയെങ്കിലും അവര്‍ ആരാണെന്ന് പോലീസ് പറയേണ്ടതായിരുന്നു. ഖമറുദ്ദീന്‍ പറഞ്ഞു.
പി.കെ. അബ്ദു അധ്യക്ഷത വഹിച്ചു. അഡ്വ. റഹ്മത്തുള്ള മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എ.ഹമീദ് ഹാജി, റഫീഖ് കോട്ടപ്പുറം, ഇബ്രാഹിം പറമ്പത്ത്, ഓര്‍ച്ച അബ്ദുല്ല, കെ. യൂസുഫ് ഹാജി, എന്‍.പി. മുഹമ്മദ്കുഞ്ഞി, ഇ.കെ. മുസ്തഫ, കെ.പി. കമാല്‍, അബ്ദുല്‍ റസാഖ് തായിലക്കണ്ടി, വി.അബ്ദുല്‍ മജീദ്, ശിഹാബ്, പി.ഉബൈദ്, ടി.ഫൈസല്‍, എം.കെ. ജാസിം പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഇ.കെ. സാദിഖ് ഹാജി അധ്യക്ഷത വഹിച്ചു. വി. സാബിര്‍ സ്വാഗതം പറഞ്ഞു. സഹീര്‍ നല്ലളം മുഖ്യപ്രഭാഷണം നടത്തി. നേരത്തെ നടന്ന വിളംബരജാഥ പുഴക്കര അബ്ദുര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

Keywords: Kasaragod, M.C Kamarudheen, Nileshwaram.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia