city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹയര്‍ സെ­ക്ക­ന്‍ഡറി സ്‌കൂളില്‍ നടന്ന സാമൂ­ഹ്യ­ ദ്രോ­ഹി­ക­ളുടെ അഴി­ഞ്ഞാട്ടം സമൂ­ഹ­ത്തി­ന് വെല്ലു­വിളി

ഹയര്‍ സെ­ക്ക­ന്‍ഡറി സ്‌കൂളില്‍ നടന്ന സാമൂ­ഹ്യ­ ദ്രോ­ഹി­ക­ളുടെ അഴി­ഞ്ഞാട്ടം സമൂ­ഹ­ത്തി­ന് വെല്ലു­വിളി
കാസര്‍കോട്: കാസര്‍കോട് ഗവ. ഹയര്‍ സെ­ക്ക­ന്‍ഡറി സ്‌കൂളില്‍ ഞായ­റാ­ഴച രാത്രി യുണ്ടായ സാമൂ­ഹ്യ­വി­രു­ദ്ധരുടെ അഴി­ഞ്ഞാ­ട്ടത്തിനെതിരെ അധി­കൃ­തര്‍ ശക്ത­മായ നട­പടി സ്വീക­രി­ക്ക­ണ­മെ­ന്ന് സ്­കൂള്‍ പി.ടി.­എ ക­മ്മിറ്റി ആവ­ശ്യ­പ്പെട്ടു. രണ്ട് കെട്ടി­ട­ങ്ങ­ളി­ലായി നിര­വധി ക്ലാസ് മുറി­ക­ളിലെ ബെഞ്ചും ഡെസ്‌ക്കും ഫേനും ബ്ലാക് ബോഡും തകര്‍ത്ത് നശി­പ്പി­ച്ചി­രി­ക്കു­ക­യാ­ണ്. ഏക­ദേശം അമ്പ­തി­നാ­യിരത്തോളം രൂപ­യുടെ നഷ്ടമാണ് വരുത്തി വെച്ചി­ട്ടു­ള്ള­ത്. ഇതി­നെ­തിരെ വിദ്യാ­ഭ്യാസ സാമൂഹ്യ സാംസ്‌കാ­രിക സംഘ­ട­ന­കള്‍ രംഗത്ത് വര­ണ­മെന്നും പി.ടി.എ അ­ഭ്യര്‍­ത്ഥിച്ചു.

നിര്‍­ധ­ന­ കു­ടും­ബ­ത്തില്‍­പ്പെ­ട്ട­വ­രുടെ ആയി­രത്തി അഞ്ഞൂ­റോളം കു­ട്ടി­ക­ളാ­ണ് സ്­കൂ­ളില്‍ പഠി­ക്കു­ന്നത്. നി­രവധി പരാ­ധീ­ന­ത­ക­ളാല്‍ ഉഴ­ലു­ന്ന സ്ഥാ­പ­ന­മാ­ണിത്. ഭദ്ര­മായ ചുറ്റു­മ­തി­ലില്ല. കെ­ട്ടി­ടങ്ങള്‍ പഴ­ക്ക­മു­ള്ള­വ­യാണ് പൂട്ടി­യി­ടാ­വുന്ന ക്ലാസ് മു­റി­ക­ളില്ല. ഈ സ്‌കൂളില്‍ തുര­ട­രുന്ന മനു­ഷ്യ­ത്വ­ര­ഹി­ത­മാ­യ ഇത്തരം ഹീന പ്രവര്‍ത്ത­ന­ങ്ങളെ ലാഘ­വ­ത്തോടെ നോക്കിക്കാണ­രു­തെ­ന്നെ ബ­ന്ധ­പ്പെട്ട അധി­കൃ­ത­രോ­ട് പി.ടി.എ അ­ഭ്യര്‍­ത്ഥി­ച്ചു.

ഈ സ്­കൂ­ളില്‍ അ­ടിക്ക­ടി ആ­വര്‍­ത്തി­ക്കു­ന്ന സാ­മൂ­ഹ്യ വി­രു­ദ്ധ­രു­ടെ അ­ഴി­ഞ്ഞാ­ട്ടം ന­ഗ­ര­ത്തി­ലെ പൊ­തു­സ­മൂ­ഹ­ത്തി­ന് നേ­രെ­യു­ള്ള­താണ്. സ്­കൂള്‍ കാ­ലാവ­ധി ക­ഴി­ഞ്ഞ­വര്‍ ബ­ലം പ്ര­യോ­ഗി­ച്ച് കാമ്പ­സില്‍ കയ­റി അ­ക്ര­മ­ങ്ങള്‍ അ­ഴി­ച്ച് വി­ടു­ന്നതും പ­തി­വാ­ണ്. ഇത്ത­രം സം­ഭ­വ­ങ്ങ­ളില്‍ പോ­ലീ­സ് സ്വീ­ക­രി­ക്കു­ന്ന അ­നാ­സ്ഥ അ­ക്ര­മി­കള്‍­ക്ക് ഒത്താ­ശ ചെ­യ്യു­ന്ന­തി­ന് തു­ല്യ­മാ­ണെന്നും പി.ടി.എ പ­റ­ഞ്ഞു.

സ്­കൂ­ളി­ന് ഭ­ദ്രമാ­യ ചു­റ്റു­മ­തില്‍ കെ­ട്ടു­കയും സ്ഥി­ര­മാ­യി രാ­ത്രികാ­ല കാ­വല്‍­ക്കാ­രെ ഏര്‍­പ്പെ­ടു­ത്താ­നു­മു­ള്ള ന­ട­പ­ടി­കള്‍ ബന്ധ­പ്പെ­ട്ട അ­ധി­കൃ­ത­രു­ടെ ഭാഗ­ത്ത് നി­ന്നു­മു­ണ്ടാ­ക­ണ­മെന്നും പി.ടി.എ ആ­വ­ശ്യ­പ്പെട്ടു.

Keywords:  Kasaragod, Class Room, Arrest, PTA, G.H.S.S, Attack

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia