എല്ലാ എന്‍ഡോസള്‍ഫാന്‍ ഇരകളേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം
Sep 16, 2012, 21:22 IST
കാസര്‍കോട്: ഒരാളെപ്പോലും വിട്ടുപോകാതെ മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ഇരകളേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സാമ്രാജ്യത്വ ഫണ്ട് രഹിത എന്‍ഡോള്‍ഫാന്‍ പീഢിത ക്ഷേമ സമിതി കലക്‌ട്രേറ്റ് പടിക്കല്‍ സത്യാഗ്രഹം നടത്തി.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പേരില്‍ ഒരു സംഘടന സാമ്രാജ്യത്വ ഫണ്ട് തട്ടിയെടുക്കുന്നത് അന്വേഷിക്കുക, മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം കൃത്യമായി നടപ്പാക്കുക, വ്യക്തമായ ജൈവ കാര്‍ഷിക നയം പ്രഖ്യാപിക്കുക, മാനദണ്ഡങ്ങള്‍ പാലിക്കാതെ എന്‍ഡോസള്‍ഫാന്‍ ഏരിയല്‍ സ്പ്രേ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സത്യാഗ്രഹം.
എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ അമ്മയായ ഷക്കീല ബഷീര്‍, മാധവി അമ്മ എം. പി., കെ. ബീഫാത്തിമ്മ , തീയ്യത്തി നാരായണി എന്നിവര്‍ കൂട്ടായി മെഴുകുതിരി ജ്വലിപ്പിച്ച്കൊണ്ട് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു.
ഡോ. ടി. എം. സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. അഹ്മദ് പൂച്ചക്കാട് സ്വാഗതം പറഞ്ഞു. മൂസ പാട്ടില്ലത്ത്, പി. രാമചന്ദ്രന്‍ നായര്‍, ഇ കെ. സുബൈര്‍, പി. കെ .ഗോപി മടിക്കൈ, എം. കുഞ്ഞിരാമന്‍, എം. ഗോപാലന്‍ ചീമേനി എന്നിവര്‍ പ്രസംഗിച്ചു . ജോണി പുതുക്കൈ കൃത്യജ്ഞത രേഖപ്പെടുത്തി.
Keywords: Endosulfan, Collectorate, Fund, Kasaragod, Cheemeni