നെല്ലിക്കുന്ന് വൈദ്യുതി സെക്ഷന്‍ ഓഫീസ് വിഭജിക്കണമെന്ന ആവശ്യം ശക്തമായി
Aug 6, 2014, 17:36 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 06.08.2014) നെല്ലിക്കുന്ന് വൈദ്യുതി ഓഫീസ് വിഭജിക്കണമെന്ന ആവശ്യം ശക്തമായി. മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍ പഞ്ചായത്തുകളും കാസര്‍കോട് നഗരസഭയിലെ ഒരു ഭാഗവും ചേര്‍ന്നതാണ് നെല്ലിക്കുന്ന് സെക്ഷന്‍. 26,000 ഓളം ഉപഭോക്താക്കളാണ് ഇപ്പോള്‍ ഈ സെക്ഷന്‍ പരിധിയിലുളളത്. നിത്യവും നിരവധി പരാതികള്‍ ലഭിക്കുന്ന ഈ സെക്ഷനില്‍ ആവശ്യത്തിന് ജീവനക്കാരും വാഹന സൗകര്യവും ഇല്ല. അതിനാല്‍ ജനങ്ങളും ജീവനക്കാരും ഒരുപോലെ ദുരിതം അനുഭവിക്കുന്നു.
ആറ് ഓവര്‍സിയര്‍മാര്‍ വേണ്ടിടത്ത് രണ്ടു പേരും 13 ലൈന്‍മാന്‍മാര്‍ വേണ്ടിടത്ത് ആറ് പേര്‍ മാത്രമാണുളളത്. വളരെ പഴക്കമുള്ള ജീപ്പ് മാത്രമാണ് ഏക ആശ്രയം. രാപ്പകല്‍ വ്യത്യാസമില്ലാതെ നിരവധി പരാതികള്‍ വരുന്നതിനാല്‍ പലപ്പോഴും യഥാസമയം വൈദ്യുതി എത്തിക്കാന്‍ സാധിക്കുന്നില്ല. ഇത് സംഘര്‍ഷത്തിന് കാരണമാകുന്നു.
നെല്ലിക്കുന്ന് വൈദ്യുതി സെക്ഷന്‍ വിഭജിക്കണമെന്നും വിഭജനം വൈകുകയാണെങ്കില്‍ ആവശ്യമായ ജീവനക്കാരെയും വാഹനവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.ബി.കുഞ്ഞാമു സാമൂഹ്യ പ്രവര്‍ത്തകനായ മാഹിന്‍ കുന്നില്‍ എന്നിവര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖേന കെ.എസ്.ഇ.ബി ചെയര്‍മാന് നിവേദനം നല്‍കി.

Keywords : Kasaragod, Mogral Puthur, Nellikunnu, Office, Kerala, KSEB Section office, Divide.