വെള്ളിയാഴ്ചകളിലെ സി.ബി.എസ്.ഇ പരീക്ഷ മാറ്റണമെന്ന് ആവശ്യം
Mar 7, 2015, 15:30 IST
കാസര്‍കോട്: (www.kasargodvartha.com 07/03/2015) വെള്ളിയാഴ്ചകളിലെ സി.ബി.എസ്.ഇ പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ്, എസ്.ഐ.ഒ ഉള്‍പെടെയുള്ള സംഘടനകള്‍ രംഗത്തുവന്നു. വെള്ളിയാഴ്ചകളിലെ സി.ബി.എസ്.ഇ പരീക്ഷാ സമയം മാറ്റണമെന്ന ആവശ്യം പരിഗണിക്കാന്‍ തയ്യാറാവാത്ത കേന്ദ്ര സര്‍ക്കാരിന്റെയും സി.ബി.എസ്.ഇ ബോര്‍ഡിന്റെയും നിലപാട് പ്രതിഷേധാര്‍ഹമെന്ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും പറഞ്ഞു.
ബോര്‍ഡിന്റെ കീഴില്‍ 10, പ്ലസ് ടു പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് ജുമുഅ നഷ്ടപ്പെടുന്നത്. വെള്ളിയാഴ്ചയിലെ പരീക്ഷ മാറ്റുകയോ പ്രാര്‍ത്ഥനയ്ക്ക് പോകാന്‍ സാധിക്കുന്ന രൂപത്തില്‍ സമയ ക്രമീകരണമോ ഉണ്ടാവാത്ത് രാജ്യത്തെ മതേതരത്വത്തോടുള്ള വെല്ലുവിളിയാണെന്നും നേതാക്കള്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് അടക്കമുള്ള സംഘടനകള്‍ നേരത്തെ നല്‍കിയ നിവേദനം സ്വീകരിച്ച് ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസത്തെ കാവി വല്‍ക്കരിക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ ഗൂഢ തന്ത്രമാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സഭാംഗം അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ പറഞ്ഞു. വെള്ളിയാഴ്ചകളിലെ സി.ബി.എസ്.സി പരീക്ഷ സമയം പുനക്രമീകരിക്കുക എന്നാവശ്യപ്പെട്ടു എസ്.ഐ.ഒ ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരീക്ഷ സമയം പുനക്രമീകരിക്കണമെന്നു ആവശ്യപെട്ടു സി.ബി.എസ്.സി ഡയറക്ടര്‍ ഡോ. സത്ബീര്‍ ബേദിക്ക് എസ്.ഐ.ഒ പരാതി കത്ത് അയച്ചു. ജില്ല പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ അലങ്കോല്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി റാസിക്ക് മഞ്ചേശ്വര്‍ സ്വാഗതവും ജില്ല ജോയിന്റ് സെക്രട്ടറി അസ്‌റാര്‍ ബി.എ. നന്ദിയും പറഞ്ഞു.
വാജിദ് എന്‍.എം, സജ്ജാദ് തൃക്കരിപ്പൂര്‍, ഷിഹാബ് ബി.എം., അസ്‌ലം കുമ്പള, നസീഫ്, ജസീര്‍, ഇഖ്‌വാന്‍, മുസ്തഫര്‍, യൂത്ത് ഇന്ത്യ റാസ് അല്‍ഖൈമ പ്രതിനിധി റാഷിദ് മുഹിയുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

![]() |
എസ്.ഐ.ഒ ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് |
Keywords : Kasaragod, Kerala, Examination, Students, Protest, SKSSF, CBSC, SIO, Friday.