'വിദ്യാനഗര്‍ - ഉളിയത്തടുക്ക വഴി സീതാംഗോളിയിലേക്ക് ട്രാന്‍സ്‌പോര്‍ട്ട് ബസ് അനുവദിക്കണം'
Mar 13, 2015, 08:30 IST
ഷിറിബാഗിലു: (www.kasargodvartha.com 13/03/2015) കാസര്‍കോട് നിന്നും വിദ്യാനഗര്‍ - ഉളിയത്തടുക്ക വഴി സീതാംഗോളിയിലേക്ക് ട്രാന്‍സ്‌പോര്‍ട്ട് ബസ് അനുവദിക്കണമെന്ന് ഷിറിബാഗില്‍ മില്ലേനിയം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് (മാസ്‌ക്) വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ഇ.പി അബ്ദുല്‍ ശരീഫ് അധ്യക്ഷത വഹിച്ചു. കെ.എം ഷാഹുല്‍ ഹമീദ്, പി.എ അബ്ദുല്‍ ഖാദര്‍, എസ്.എ നൗഫല്‍, എസ്.എം അഹമ്മദ്, ബി.എ ഹാരിസ്, എസ്.എം സഅദ്, കെ.എസ് അബൂബക്കര്‍ ബി.എം അബൂബക്കര്‍, ഹാരിസ് മയ്യളം, ബി.എ അബ്ബാസ്, ജനറല്‍ സെക്രട്ടറി എസ്.എ ഹുസൈന്‍ ഇര്‍ഷാദ് പ്രസംഗിച്ചു.
ഭാരവാഹികളായി ഇ.പി അബ്ദുല്‍ ശരീഫ് (പ്രസിഡണ്ട്), പി.എ ശറഫുദ്ദീന്‍ (വൈസ് പ്രസിഡണ്ട്) എസ്.എ ഹുസൈന്‍ ഇര്‍ഷാദ് (ജനറല്‍ സെക്രട്ടറി) എം. ഹാരിസ്, എസ്. സുലൈമാന്‍ (ജോയിന്റ് സെക്രട്ടറി) എസ്.എം നൗഷാദ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് ഇ.പി അബ്ദുല്‍ ശരീഫ് അധ്യക്ഷത വഹിച്ചു. കെ.എം ഷാഹുല്‍ ഹമീദ്, പി.എ അബ്ദുല്‍ ഖാദര്‍, എസ്.എ നൗഫല്‍, എസ്.എം അഹമ്മദ്, ബി.എ ഹാരിസ്, എസ്.എം സഅദ്, കെ.എസ് അബൂബക്കര്‍ ബി.എം അബൂബക്കര്‍, ഹാരിസ് മയ്യളം, ബി.എ അബ്ബാസ്, ജനറല്‍ സെക്രട്ടറി എസ്.എ ഹുസൈന്‍ ഇര്‍ഷാദ് പ്രസംഗിച്ചു.

Keywords : Kasaragod, Kerala, Bus, Uliyathaduka, Natives, Transport Bus.