ചെങ്ങറ പുനരധിവാസം വേഗത്തിലാക്കണം: പട്ടികജാതി മോര്‍ച
Apr 23, 2013, 19:45 IST
കാസര്‍കോട്: ചെങ്ങറ പുനരധിവാസം വേഗത്തിലാക്കണമെന്നും പാക്കേജ് യാഥാര്‍ഥ്യമാക്കണമെന്നും പെരിയയിലെ പുനരധിവാസ ഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പെടുത്തണമെന്നും ഭാരതീയ ജനത പട്ടികജാതി - പട്ടികവര്‍ഗ മോര്‍ച ജില്ലാ പ്രസിഡന്റ് എം.പി. രാമപ്പ മഞ്ചേശ്വരവും വനവാസി വികാസ കേന്ദ്രം ജില്ലാസംഘടനാ സെക്രട്ടറി പി. കൃഷ്ണന്‍ ഏച്ചിക്കാനവും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ആദിവാസി വിഭാഗങ്ങളെ വാഗ്ദാനങ്ങളിലൂടെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍. 9.5 കോടിയോളം രൂപ ചെലവഴിക്കാതിരിക്കുമ്പോഴാണ് പെരിയ പുനരധിവാസ ഭൂമിയില്‍ ആദിവാസികള്‍ കുടിവെള്ളം പോലും ലഭിക്കാതെ വലയുന്നത്. സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ വീടുകള്‍ക്ക് ഗുണനിലവാരമില്ല.
360 കുടുംബങ്ങള്‍ക്ക് അനുവദിച്ച ഭൂമിയില്‍ മുപ്പതില്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്. പട്ടയം നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഭൂമി കൃഷിയോഗ്യമാക്കുമെന്ന പ്രഖ്യാപനവും വെറുതെയായി. ആദിവാസി വിഭാഗങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പാക്കേജ് നടത്തിപ്പിലെ ക്രമക്കേടുകള്‍ അന്വേഷിക്കണം.
ആദിവാസി വിഭാഗങ്ങളെ വാഗ്ദാനങ്ങളിലൂടെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍. 9.5 കോടിയോളം രൂപ ചെലവഴിക്കാതിരിക്കുമ്പോഴാണ് പെരിയ പുനരധിവാസ ഭൂമിയില്‍ ആദിവാസികള്‍ കുടിവെള്ളം പോലും ലഭിക്കാതെ വലയുന്നത്. സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ വീടുകള്‍ക്ക് ഗുണനിലവാരമില്ല.

Keywords: Chengara, Rehabilitation, Package, Reality, BJP, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News