city-gold-ad-for-blogger

കാഡ് സെന്റര്‍ കാസര്‍കോട് ദശ വാര്‍ഷികാഘോഷ നിറവില്‍

കാസര്‍കോട്: (www.kasargodvartha.com 13.09.2014) ഏഷ്യയിലെ ഏറ്റവും വലിയ കാഡ് ട്രെയിനിംഗ് കമ്പനിയായ കാഡ് സെന്ററിന്റെ കാസര്‍കോട് ഘടകം വിജയകരമായ 10 വര്‍ഷം പിന്നിടുന്നു. ഇതിന്റെ ഭാഗമായി വിവധ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചതായി സ്ഥാപനമേധാവികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കാസര്‍കോട് കാഡ് സെന്ററിനെ മികച്ച രീതിയില്‍ വളര്‍ത്തിയതില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒപ്പം വിവിധ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും വളരെ അധികം പിന്തുണ നല്‍കിയിട്ടുണ്ട്.  2004ലാണ് 91-ാമത് ശാഖയായി കാസര്‍കോട് കാഡ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. തുടക്കത്തില്‍ മൂന്ന് ജീവനക്കാരാണ് ഉണ്ടായിരുന്നത്. 4,000ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് കാസര്‍കോട് കാഡ് സെന്റര്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. 20ല്‍ അധികം അധ്യാപകരും 400ല്‍ അധികം വിദ്യാര്‍ത്ഥികളും ഇപ്പോള്‍ കാസര്‍കോട് കാഡ് സെന്ററിലുണ്ട്.

കാഡിയാന്‍, ത്രീഡി മാക്‌സ്, പ്രോയി എന്നീ സോഫ്റ്റ് വേറുകളാണ് തുടക്കത്തില്‍ നല്‍കിവന്നിരുന്നത്. ഇപ്പോള്‍ 50ല്‍ അധികം സോഫ്റ്റ് വേറുകളിലാണ് പരിശീലനം നല്‍കിവരുന്നത്.

കാസര്‍കോട് ശാഖയില്‍ ലൈവ് വയര്‍, ഐടി പരിശീലന കേന്ദ്രം, ഡ്രീം സോണ്‍ ക്രിയേറ്റീവ് സ്‌കീല്‍ ട്രെയിനിംങ്ങ് കേന്ദ്രം എന്നിവ കൂടി ഉടന്‍ ആരംഭിക്കും. കാസര്‍കോട് എല്‍.ബി.എസ്. ഐ.ടി.ഐ., മാലിക് ദീനാര്‍ മാനേജ്‌മെന്റ് കോളജ്, പെരിയ പോളീ ടെക്‌നിക്ക്, ഉപ്പള എം.ആര്‍. കോളജ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശീലനവും ട്രെയിനിംഗും നല്‍കുന്നുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ കാഡ്‌സെന്റര്‍ ഗ്രൂപ്പ് എം.ഡി. എസ്.കെ. കരൈഡി ശെല്‍വന്‍, കാഡ് സെന്റര്‍ റിജീണല്‍ മാനേജര്‍ എം. വിജേഷ്, കാസര്‍കോട് ശാഖാ മേധാവി സി.ഐ. അബ്ദുല്‍ സലാം എന്നിവര്‍ സംബന്ധിച്ചു.
കാഡ് സെന്റര്‍ കാസര്‍കോട് ദശ വാര്‍ഷികാഘോഷ നിറവില്‍

കാഡ് സെന്ററിന്റെ ആഘോഷ പരിപാടി കാസര്‍കോട് സ്പീഡ് വേ ഇന്നില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യ്തു. കാഡ് സെന്‍ര്‍ മാനേജിംഗ് ഡയറക്ടര്‍ എം.എസ്. കരൈഡി ശെല്‍വന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് കാഡ് സെന്റര്‍ മേധാവി അബ്ദുല്‍ സലാം സ്വാഗതം പറഞ്ഞു. വിവിധ ട്രെയിനിംഗ് പരിപാടികളും സംഘടിപ്പിച്ചു. രാജീവ് കൃഷ്ണന്‍, വിഗ്നേഷ് കുമാര്‍, വിജേഷ് എം. നായര്‍ എന്നിവര്‍ ക്ലാസ് കൈകാര്യം ചെയ്തു.

കാഡ് സെന്റര്‍ കാസര്‍കോട് ദശ വാര്‍ഷികാഘോഷ നിറവില്‍
കാഡ് സെന്റര്‍ കാസര്‍കോടിന്റെ പത്താം വാര്‍ഷികാഘോഷ പരിപാടി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia