Rescue | അഗ്നിരക്ഷാസേനയും പൊലീസും തുണയായി; കേബിള്‍ ജിവനക്കാരന് പുനര്‍ജന്മം
കാസര്‍കോട്: (KasargodVartha) ആള്‍മറയില്ലാത്ത കിണറില്‍ (Well) വീണ കേബിള്‍ ജീവനക്കാരന് (Cable Operator) പുനര്‍ജന്മം. കഴിഞ്ഞ ദിവസം രാത്രി എട്ടരമണിയോടെയാണ് തൃക്കണ്ണാട് മലാംകുന്നിലെ കരുണാകരന്‍ (48) ജോലിക്കിടെ തെക്കില്‍ കാനത്തുംകുണ്ടിലെ ആള്‍മറയില്ലാത്ത കിണറില്‍ വീണത്.
45 അടി ആഴവും 8 അടി വീതിയും ചളിയും വെള്ളവുമുള്ള കിണറിലാണ് കേബിള്‍ വലിക്കുന്നതിനിടെ അബദ്ധത്തില്‍ വീണത്. കൂടെ ഉണ്ടായിരുന്ന ആള്‍ അടുത്തുതന്നെയുളള മേല്‍പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. പൊലീസിന്റെ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ എംകെ രജേഷ് കുമാറിന്റെ നേതൃത്വത്തില്‍ അഗ്‌നിശമനാ സേനയെത്തി. മുതിര്‍ന്ന അഗ്നിരക്ഷാസേന ഓഫീസര്‍ വിഎന്‍ വേണുഗോപാല്‍ ചെയര്‍നോട്ടിന്റെ സഹായത്തോടെ കിണറിലിറങ്ങുകയായിരുന്നു.
പരുക്ക് പറ്റിയ കരുണാകരനെ വലയിലിരുത്തിയാണ് കിണറിന് പുറത്തെത്തിച്ചത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അഗ്നിരക്ഷാസേന ഓഫീസര്‍മാരായ അനീഷ് മാത്യു, കെ രഞ്ചിത്ത്, കെ ലിനില്‍, ജിഷ്ണുദേവ്, രാഖില്‍ എം, പ്രീതി പ്രകാശ്, ശ്രീജിഷ, ഒകെ പ്രജിത്ത്, സോബിന്‍ എന്നിവര്‍ രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കി.
#rescueoperation #firefighters #police #wellrescue #kasaragod #kerala