സി. രാഘവന്‍ മാഷ് അനുസ്മരണം സംഘടിപ്പിച്ചു
Feb 22, 2013, 19:55 IST
കാസര്‍കോട്: സാഹിത്യകാരനും വിവര്‍ത്തകനുമായിരുന്ന സി. രാഘവന്‍ മാഷിന്റ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ പ്രസ് ക്ലബ്ബില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. കെ.വി. മണികണ്ഠദാസ് അനുസ്മരണ പ്രഭാഷണം നടത്തി.
സാഹിത്യവേദി പ്രസിഡന്റ് റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, വി.വി. പ്രഭാകരന്‍, സി.എല്‍. ഹമീദ്, മുജീബ് അഹ്മദ് സംസാരിച്ചു. ഷാഫി എ. നെല്ലിക്കുന്ന് സ്വാഗതവും അഷ്‌റഫലി ചേരങ്കൈ നന്ദിയും പറഞ്ഞു.