സി. രാഘവന്‍ അനുസ്മരണം വെള്ളിയാഴ്ച
Feb 21, 2013, 18:56 IST
കാസര്‍കോട്: ബഹുഭാഷാ പണ്ഡിതനും വിവര്‍ത്തകനും പത്രാധിപരും ചരിത്രകാരനുമായ സി. രാഘവന്റെ മൂന്നാം ചരമ വാര്‍ഷിക ദിനാചരണം വെള്ളിയാഴ്ച കാസര്‍കോട്ട് നടക്കും. കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് മൂന്ന് മണിക്ക് കാസര്‍കോട് പ്ലസ്‌ക്ലബില്‍ നടക്കുന്ന പരിപാടിയില്‍ സാഹിത്യവേദി പ്രസിഡന്റും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിക്കും.
ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനും കവിയുമായ കെ.വി. മണികണ്ഠദാസ് അനുസ്മരണ പ്രഭാഷണം നടത്തും. നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, പ്രസ്‌ക്ലബ് സെക്രട്ടറി മുഹമ്മദ് ഹാഷിം, നാരായണന്‍ പേരിയ, വി.വി. പ്രഭാകരന്‍, സി.എല്‍. ഹമീദ്, മുജീബ് അഹ്മദ്, സാഹിത്യവേദി സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന്, അഷ്‌റഫ് അലി ചേരങ്കൈ എന്നിവര്‍ പ്രസംഗിക്കും.

Keywords: Remembrance, Kasaragod, Journalists, Sahithyavedi, Kerala, C. Ragavan Mash, Press club, Rahman Thayalangady, K.V. Manikandan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.