സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരണമെന്നാവശ്യപ്പെട്ട് നടത്തിയ രാപകല്‍ സമരം സമാപിച്ചു
Sep 7, 2018, 23:03 IST
കാസര്‍കോട്: (www.kasargodvartha.com 07.09.2018) പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് അബ്ദുല്ല മൗലവിയുടെ കുടുംബവും, ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തിയ രാപകല്‍ സമരം വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ സമാപിച്ചു.
കഴിഞ്ഞ ദിവസം രാവിലെ 10 ന് സമസ്ത ഇസ്ലാം മത വ ദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ. ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്ത രാപകല്‍ സമരത്തില്‍ ഒട്ടനവധി പണ്ഡിതരും, ജനപ്രതിനിധികളും, മത,സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളിലെ ഒട്ടനവധി നേതാക്കള്‍ സംബന്ധിച്ചു. അര്‍ധരാത്രിയിലും സമരത്തില്‍ സംബന്ധിച്ചവര്‍ നീതിക്കു വേണ്ടി മുദ്രാവാക്യം മുഴക്കി.
മുഹമ്മദ് ഫൈസി ഐ പി, ശരീഫ് ചെമ്പരിക്ക, കരിവെള്ളൂര്‍ വിജയന്‍, താജുദ്ദീന്‍ പടിഞ്ഞാര്‍, ബുര്‍ഹാന്‍ തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, സഈദ് ചേരൂര്‍, അബ്ദുല്ല കുഞ്ഞി ചെമ്പരിക്ക, അബ്ദുല്‍ മജീദ് ബാഖവി, യഹ് യ ബുഖാരി തങ്ങള്‍, യൂനുസ് തളങ്കര, ഉബൈദുല്ല കടവത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Related News:
ഖാസിയുടെ മരണത്തിലെ ദുരൂഹതയകറ്റുന്നതുവരെ പോരാട്ടം തുടരും: രാപകല്‍ സമരത്തില്‍ പ്രതിഷേധം അണപൊട്ടി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Qazi death, Case, Protest, C.M Abdulla Maulavi, Strike, Kasaragod, News, C M Abdulla Moulavi's death; Strike end