കേന്ദ്ര സര്‍ക്കാര്‍ ആഘോഷിക്കുന്നത് ജനവഞ്ചനയുടെ രണ്ടാം വാര്‍ഷികം: അഡ്വ. സി കെ ശ്രീധരന്‍
May 26, 2016, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 26/05/2016) എന്‍ ഡി എ സര്‍ക്കാര്‍ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ജനങ്ങളെ തീര്‍ത്തും നിരാശരാക്കിയിരിക്കുകയാണന്നും സര്‍ക്കാര്‍ ജനവഞ്ചനയുടെ രണ്ടാം വാര്‍ഷികമാണ് ആഘോഷിക്കുന്നതെന്നും ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍ അഭിപ്രായപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി സി സി വൈസ് പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എ ഗോവിന്ദന്‍ നായര്‍, കരുണ്‍ താപ്പ, ബ്ലോക്ക് പ്രസിഡണ്ടുമാരായ കെ ഖാലിദ്, കെ വാരിജാക്ഷന്‍, മണ്ഡലം പ്രസിഡണ്ടുമാരായ പുരുഷോത്തമന്‍ നായര്‍, ജി നാരായണന്‍, രാജീവന്‍ നമ്പ്യാര്‍, എ കെ ശങ്കരന്‍, കമലാക്ഷ സുവര്‍ണ, അര്‍ജുനന്‍ തായലങ്ങാടി, ഉമേഷ് അണങ്കൂര്‍, കെ എസ് മണി, ബി എ ഇസ്മാഈല്‍, പി കെ വിജയന്‍, മനാഫ് നുള്ളിപ്പാടി, സിലോണ്‍ അഷ്‌റഫ്, ഹനീഫ് ചേരങ്കൈ, ഉസ്മാന്‍ അണങ്കൂര്‍, ടോണി തുടങ്ങിയവര്‍ സംസാരിച്ചു.
Keywords : Kasaragod, BJP, Congress, Meet, Inauguration, C.K Sridharan.

Keywords : Kasaragod, BJP, Congress, Meet, Inauguration, C.K Sridharan.