city-gold-ad-for-blogger

വിമതരെ വെട്ടിനിരത്തി, ബേഡകത്ത് സി.ബാലന്‍ വീണ്ടും സി.പി.എം. ഏരിയാസെക്രട്ടറി

കുണ്ടംകുഴി: (www.kasargodvartha.com 28.12.2014) സി.പി.എം. ബേഡകം ഏരിയാ സെക്രട്ടറിയായി സി.ബാലന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച കുണ്ടംകുഴിയില്‍ സമാപിച്ച സമ്മേളനമാണ് വിമതപക്ഷത്തെ പാടേ ഒഴിവാക്കിക്കൊണ്ടു ബാലനെ വീണ്ടും തിരഞ്ഞെടുത്തത്.

സമ്മേളന പ്രതിനിധികളായി നിശ്ചയിക്കപ്പെട്ടിരുന്ന വിമത നേതാക്കളും മുന്‍ ഏരിയാകമ്മിറ്റി അംഗങ്ങളുമായ കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ഗോപാലന്‍ മാസ്റ്റര്‍, ജി. രാജേഷ് ബാബു, ബി.രാഘവന്‍, പി.ദിവാകരന്‍ എന്നിവര്‍ സമ്മേളനം ബഹിഷ്‌ക്കരിച്ചിരുന്നു.

എം.അനന്തന്‍, കെ.പി. രാമചന്ദ്രന്‍, ഇ. പത്മാവതി, എ.കെ. ജോസ്, കെ.എന്‍. രാജന്‍, എന്‍.ടി. ലക്ഷ്മി, ഓമനാ രാമചന്ദ്രന്‍, എ.മാധവന്‍, ജയപുരം ദാമോദരന്‍, സി.രാമചന്ദ്രന്‍, ഇ. കുഞ്ഞിരാമന്‍, കെ. അമ്പു, രാധാകൃഷ്ണന്‍ ചാളക്കടവ്, ടി.കെ. മനോജ്, കരുണാകരന്‍ ഇട്ടക്കാട്, ടി. ബാലന്‍ എന്നിവരാണ് പുതിയ ഏരിയാ കമ്മിറ്റി അംഗങ്ങള്‍.

കഴിഞ്ഞ തവണ കുറ്റിക്കോലില്‍ നടന്ന ഏരിയാ സമ്മേളനത്തില്‍ സി. ബാലനെ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ വിമതവിഭാഗം ഇതിനെതിരെ രംഗത്തുവരികയും ബാലനു രാജിവെക്കേണ്ടിയും വന്നു. തുടര്‍ന്നു ജില്ലാ സെക്രട്ടറിയേറ്റംഗം പി. രാഘവനു ഏരിയാ സെക്രട്ടറിയുടെ ചുമതല കൈവന്നു. എന്നാല്‍ അതിനിടയില്‍ വീണ്ടും ബാലന്‍ ഏരിയാ സെക്രട്ടറിയായെങ്കിലും വിമതവിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നു ബാലന്‍ വീണടും താഴെയിറങ്ങി. ഇപ്പോള്‍ ഔദ്യോഗിക പക്ഷത്തിന്റെ മുഴുവന്‍ പിന്തുണയോടെയും, വിമതപക്ഷത്തെ മൂലയ്ക്കിരുത്തിയുമാണ് ബാലന്‍ കരുത്തോടെ സെക്രട്ടറി സ്ഥാനത്തു വീണ്ടുമെത്തുന്നത്. അപ്പോഴും വിമതരുടെ അകത്തെ തീ അണഞ്ഞിട്ടില്ല എന്ന ബോധ്യം ഔദ്യോഗിക പക്ഷത്തിനുണ്ട്.

ബീംബുങ്കാലില്‍ നിന്നാരംഭിച്ച റാലിയോടെയും പൊതുസമ്മേളനത്തോടെയുമാണ് സമ്മേളനത്തിനു സമാപനമായത്. സമാപന പൊതുയോഗം കേന്ദ്രകമിറ്റിയംഗം കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വിമതരെ വെട്ടിനിരത്തി, ബേഡകത്ത് സി.ബാലന്‍ വീണ്ടും സി.പി.എം. ഏരിയാസെക്രട്ടറി

Keywords : Kundamkuzhi, CPM, Kasaragod, Kerala, Secretary, C Balan. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia