കമ്മറ്റിയിലേക്ക് മത്സരം ഒഴിവായി, സി ബാലന്‍ വീണ്ടും ബേഡകം ഏരിയാ സെക്രട്ടറി
Dec 9, 2017, 13:57 IST
ബേഡകം:(www.kasargodvartha.com 09/12/2017) പാര്‍ട്ടിക്കകത്ത് ഏറെ വിഭാഗീയത ഉണ്ടായ ബേഡകം ഏരിയാ സമ്മേളനത്തില്‍ മത്സരം ഒഴിവായി. സി ബാലന്‍ വീണ്ടും ഏരിയാ സെക്രട്ടറിയായി ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ഔദ്യോഗിക വിഭാഗത്തിന്റെ പാനല്‍ അതേപടി സമ്മേളനം അംഗീകരിക്കുകയായിരുന്നു. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ബി സി പ്രകാശിനെ ഏരിയാ കമ്മറ്റിയിലേക്ക് ബന്തടുക്കയിലെ പി വി സുരേഷ് നിര്‍ദ്ദേശിക്കുകയും അനീഷ് പായം പിന്‍ താങ്ങുകയും ചെയ്തുവെങ്കിലും പരാജയം ഉറപ്പാക്കിയ പ്രകാശ് മത്സരത്തില്‍ നിന്നു പിന്‍മാറുകയായിരുന്നു.
19 അംഗ ഏരീയാ കമ്മിറ്റി നിലവില്‍ വന്നു. മഹിളാ അസോസിയേഷന്‍ നേതാവ് ഇ പത്മാവതി, ടി അപ്പ എന്നിവര്‍ ഏരിയാ കമ്മിറ്റിയില്‍ നിന്നും ഒഴിവായി. പകരം ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ സെക്രട്ടറി എം മിനിയെയും ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡണ്ട് കെ സുധീഷ് എന്നിവരെയും പുതുതായി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. എം അനന്തനെ ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ചില നീക്കങ്ങളും നടന്നിരുന്നുവെങ്കിലും ഔദ്യോഗിക വിഭാഗം ഇതിന് തടയിടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Bedakam, CPM, Conference, C Balan, Secratary, C Balan again bedakam area secratary