city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തേനിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ പരിശീലകര്‍ക്ക് നവ്യാനുഭവമായി

കാസര്‍കോട്: തേന്‍ പ്രധാന ചേരുവയായുളള മൂല്യവര്‍ധിത ഉലല്‍പന്നങ്ങള്‍ തയ്യാറാക്കുന്നതിനുളള പരിശീലന പരിപാടി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സംഘടിപ്പിച്ചു. തേന്‍ ചേര്‍ത്ത് ജാം, ഹണി ഡ്രിങ്ക്, ബനാന ഹണി ഷെയ്ക്ക്, ലഡ്ഡു, ഹണി-ഫ്രൂട്ട് സാലഡ് തുടങ്ങിയ രുചികരമായ വിഭവങ്ങള്‍ തയ്യാറാക്കി.

കഴിഞ്ഞ ഒരു വര്‍ഷമായി കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലെ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന തേനീച്ചവളര്‍ത്തല്‍ പരിശീലന പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. നമ്മുടെ നാട്ടില്‍ സുലഭമായ ചക്ക, മാങ്ങ, കൈതച്ചക്ക തുടങ്ങിയ ഫലവര്‍ഗങ്ങള്‍ പോഷകസമ്പന്നമായ തേനുമായി ചേര്‍ത്ത് ദീര്‍ഘകാലം കേടുകൂടാതെ നിലനില്‍ക്കുന്ന വിഭവങ്ങള്‍ ഉണ്ടാകുന്ന പുതിയ പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം നവ്യാനുഭവമായി.
തേനിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ പരിശീലകര്‍ക്ക് നവ്യാനുഭവമായി

സമാപനച്ചടങ്ങില്‍ സി.പി.സി.ആര്‍.ഐ. ഡയറക്ടര്‍ ഡോ. ജോര്‍ജ്. വി. തേമസ് മുഖ്യാതിഥിയായി. സ്വാശ്രയ സംഘങ്ങളുടെയും ഗ്രാമീണ മേഖലകളുടെയും ശാക്തീകരത്തിന് തേനും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും പ്രധാന പങ്ക് വഹിക്കുന്ന കാലം വിദൂരമല്ലെന്ന് സമാപന പ്രഭാഷണത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തിരുമലേശ്വര ഭട്ട് തേനീച്ച വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവിശ്യകതകളെ കുറിച്ച് സംസാരിച്ചു.
തേനിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ പരിശീലകര്‍ക്ക് നവ്യാനുഭവമായി

മേഴ്സി തോമസ് ആയിരുന്നു മുഖ്യ പരിശീലക. ചാര്‍ലി മാത്യൂ, കെ. കെ. തോമസ് തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു. ജില്ലയുടെ വിവിധ ഭഗങ്ങളില്‍ നിന്നായി നാല്‍പതോളം പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
തേനിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ പരിശീലകര്‍ക്ക് നവ്യാനുഭവമായി

Keywords: Honey, Food products, Training, Class, CPCRI, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia