city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗതാഗത കുരുക്കൊഴിവാക്കാന്‍ ചെര്‍ക്കള- കുമ്പള ബൈപ്പാസ് നിര്‍മിക്കണം: ഇ എഫ് സി

ബദിയടുക്ക: (www.kasargodvartha.com 10/09/2016) കാസര്‍കോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി ചെര്‍ക്കളയില്‍ നിന്ന് ചര്‍ളടുക്ക നീര്‍ച്ചാല്‍ വഴി കുമ്പളയിലേക്ക് ബൈപ്പാസ് നിര്‍മിക്കണമെന്ന് ഇമറാത്ത് ഫാല്‍ക്കന്‍ ക്ലബ്ബ് ചര്‍ളടുക്ക ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കാന്‍ ഇ ഫ് സി ചര്‍ളടുക്കയുടെ വാര്‍ഷിക യോഗത്തില്‍ തീരുമാനമായി.

ചെര്‍ക്കള മുതല്‍ കുമ്പള വരെ ദേശീയ പാതയില്‍ ഗതാഗതകുരുക്ക് പതിവ് കാഴ്ചയാണ്. ദീര്‍ഘദൂര വാഹങ്ങള്‍ ഈ ബൈപ്പാസിലൂടെ വഴിതിരിച്ചു വിട്ടാല്‍ ട്രാഫിക് പൂര്‍ണമായി നിയന്ത്രിക്കാന്‍ പറ്റും. ഒരുപാട് സ്‌കൂളുകളും കോളേജുകളുമുള്ള പ്രദേശമാണ് ഇത്. വിവിധ ഓഫീസുകളും നിലകൊള്ളുന്നു. ചെര്‍ക്കള മുതല്‍ കാസര്‍കോട് വരെ വാഹനങ്ങളുടെ നീണ്ടനിരയാണ് ട്രാഫിക്കില്‍ കുരുങ്ങികിടക്കുന്നത്.

ചെര്‍ക്കള- കുമ്പള ബൈപ്പാസ് റോഡ് നിര്‍മ്മിച്ചാല്‍ കാസര്‍കോടിന്റെ ഗതാഗത പ്രശ്‌നത്തിന് ഉചിതമായ പരിഹാരമാകുമെന്ന് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാറിന് കുറഞ്ഞ ചിലവിലും നിഷ്പ്രയാസമായും സ്ഥലമെറ്റടുപ്പ് നടത്താന്‍ പറ്റുന്ന ബൈപ്പാസാവുകയും ചെയ്യും. സിഡികെ ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സമൂഹ്യപ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ ഷെയ്ഖ് പാറു അധ്യക്ഷത വഹിച്ചു. റഫീഖ് ചര്‍ളടുക്ക ഉദ്ഘാടനം ചെയ്തു. സാദിഖ് സാച്ചാ വിഷയാവതരണം നടത്തി. ഇ ഫ് സി കോര്‍ഡിനേറ്റര്‍മാരായ ഉനൈസ് ആഷിഫ് യോഗം നിയന്ത്രിച്ചു. സലാം നാരമ്പാടി, അജ്ജു മുണ്ട്യത്തടുക്ക, ഷാഫി ചര്‍ളടുക്ക, സത്താര്‍ ചര്‍ളടുക്ക, ബദ്‌റുദ്ദീന്‍ ചര്‍ളടുക്ക തുടങ്ങിയവര്‍ സംസാരിച്ചു.
ഗതാഗത കുരുക്കൊഴിവാക്കാന്‍ ചെര്‍ക്കള- കുമ്പള ബൈപ്പാസ് നിര്‍മിക്കണം: ഇ എഫ് സി

Keywords:  Kasaragod, Kerala, Badiyadukka, Cherkala, Kumbala, Bypass, Bypass needed through Cherkala- Kumbala route.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia