ബംഗളുരുവില്‍ അവശനിലയില്‍ കണ്ടെത്തിയ വ്യാപാരിയെ ആശുപത്രിയിലാക്കി
Apr 15, 2012, 22:55 IST
കളനാട്: ബംഗളുരുവില്‍ അവശനിലയില്‍ കണ്ടെത്തിയ കളനാട്ടെ വ്യാപാരിയെ ആശുപത്രിയിലാക്കിയതായി വിവരം ലഭിച്ചു. കളനാട് ബസ് സ്റ്റാന്‍ഡിന് സമീപത്തെ സി.എച്ച് അബ്ദുല്ലയെയാണ്(38) ബാംഗ്ലൂര്‍ ശ്രീനിവാസ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്കീ ഐസ് സ്കീമിന്റെ കാസര്‍കോട് ജില്ലയിലെ ഡിസ്ട്രിബൂട്ടറാണ് അബ്ദുല്ല. ബിസിനസ് സംബന്ധമായി ഏതാനും നാളുകളായി ബംഗ്ലുരിവില്‍ കഴിയുന്ന അബ്ദുല്ല ഞായറാഴ്ച വൈകിട്ടാണ് അവശനിലയില്‍ റോഡരികില്‍ കണ്ടെത്തിയത്.
സ്ഥലത്തെത്തിയ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. അബ്ദുല്ല അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചുണ്ട്. സംഭവമറിഞ്ഞ് ബന്ധുക്കള്‍ ബംഗ്ലുരുവിലേക്ക് തിരിച്ചു.
Keywords: Kalanad, C.H Abdulla, Skei Ice creams distributer, Kasaragod, Bangalore, Srinivasa Hospital, Police, Hospitalized.