city-gold-ad-for-blogger

സി.പി.സി.ആര്‍.ഐയില്‍ ബിസിനസ് പ്ലാനിങ് ആന്‍ഡ് ഡവലപ്പ്‌മെന്റ് യൂണിറ്റ് ഉദ്ഘാടനം 7ന്

കാസര്‍കോട്: സി.പി.സി.ആര്‍.ഐയില്‍ ബിസിനസ് പ്ലാനിങ് ആന്‍ഡ് ഡവലപ്പ്‌മെന്റ് യൂണിറ്റ് വെള്ളിയാഴ്ച രാവിലെ പത്തിന് കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. വെര്‍ജിന്‍ വെളിച്ചെണ്ണ, നാളികേര ചിപ്‌സ്, തേങ്ങാവെള്ളം ഉപയോഗിച്ചുള്ള പാനീയങ്ങള്‍, ഉത്തേജിത ചിരട്ടക്കരി, കൊക്കോ ഉല്‍പന്നങ്ങള്‍, ജൈവകൃഷിക്കായുള്ള ജീവാണു വളങ്ങള്‍ തുടങ്ങിയ വിവിധ ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്നതിനുള്ള യന്ത്രോപകരണങള്‍ എന്നിവ യൂണിറ്റില്‍ ഉണ്ടാകും.

സംരംഭകര്‍, കര്‍ഷകര്‍, വനിതകള്‍ എന്നിവര്‍ക്ക് സാങ്കേതിക പരിശീലനം നല്‍കും. പരിശീലന കാലയളവില്‍ ഓഫീസ് സൗകര്യങ്ങളും വിപണനത്തിന് വായ്പ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും. വാര്‍ത്താസമ്മേളനത്തില്‍ സി.പി.സി.ആര്‍.ഐ. ഡയറക്ടര്‍ ജോര്‍ജ് വി. തോമസ്, സി. തമ്പാന്‍, കെ. മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.


സി.പി.സി.ആര്‍.ഐയില്‍ ബിസിനസ് പ്ലാനിങ് ആന്‍ഡ് ഡവലപ്പ്‌മെന്റ് യൂണിറ്റ് ഉദ്ഘാടനം 7ന്

Keywords:  CPCRI, Press meet, Kasaragod, Kerala, Inauguration, District Collector P.S. Muhammed Sageer, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia