city-gold-ad-for-blogger

വ്യാപാരിയുടെ മകനെ റാഞ്ചിയ ക്വട്ടേഷന്‍ സംഘം 2 ലക്ഷം രൂപ ആവശ്യപ്പെട്ടു; പോലീസെത്തിയപ്പോള്‍ രക്ഷപ്പെട്ടു

ഉപ്പള: (www.kasargodvartha.com 13.09.2014) വ്യാപാരിയുട മകനെ റാഞ്ചിക്കൊണ്ട് പോയി രണ്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട മൂന്നംഗ ക്വട്ടേഷന്‍  സംഘം പോലീസ് പിടിയിലാകുമെന്ന ഘട്ടമെത്തിയപ്പോള്‍ യുവാവിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഉപ്പളയിലെ വസ്ത്രവ്യാപാരി അബ്ദുര്‍ റഹ് മാന്റെ മകന്‍ റിസ്‌വാനെ (21) യാണ് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാറിലെത്തിയ മൂന്നംഗ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ട് പോയത്.

വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ റിള്‍വാന്‍ ഹിദായത്ത് നഗറിലെ വീട്ടില്‍ നിന്നും മംഗല്‍പാടി പഞ്ചായത്ത് ഓഫീസിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ കാറിലെത്തിയ മൂന്നംഗ സംഘം ബൈക്കിന് കുറുകെയിട്ട് ബലമായി കാറില്‍ കയറ്റിക്കൊണ്ട് പോവുകയായിരുന്നു.

ഉപ്പള റെയില്‍വേ ഗേറ്റിന് സമീപത്തെ ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ ക്രൂരമായി മര്‍ദിച്ച ശേഷം പിതാവ് അബ്ദുര്‍ റഹ് മാനെ ഫോണില്‍ വിളിച്ച് രണ്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. അബ്ദുര്‍ റഹ് മാന്‍ വിവരം ഉടന്‍ തന്നെ മഞ്ചേശ്വരം പോലീസില്‍ അറിയിച്ചു. പോലീസ് റിസ്‌വാനെ കണ്ടെത്താന്‍ വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെ ക്വട്ടേഷന്‍ സംഘം പിടിയിലാകുമെന്ന ഘട്ടമെത്തിയപ്പോള്‍ റിസ്വാനെ  ഉപേക്ഷിച്ച് പ്രതികള്‍ കടന്ന് കളയുകയായിരുന്നു.

മര്‍ദനത്തില്‍ പരിക്കേറ്റ റിസ്‌വാനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്വട്ടേഷന്‍ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു. ഉപ്പളയിലെ തൗഫീഖ്, ഇസ്മായില്‍, റഹീം എന്നിവരാണ് റിള്‍വാനെ തട്ടിക്കൊണ്ട് പോയതെന്ന് വ്യക്തമായിട്ടുണ്ട്. പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
വ്യാപാരിയുടെ മകനെ റാഞ്ചിയ ക്വട്ടേഷന്‍ സംഘം 2 ലക്ഷം രൂപ ആവശ്യപ്പെട്ടു; പോലീസെത്തിയപ്പോള്‍ രക്ഷപ്പെട്ടു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia