city-gold-ad-for-blogger

ബസ് സ്റ്റാന്‍ഡില്‍ കയറാത്ത ബസുകളെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 23.09.2017) ബസ് സ്റ്റാന്‍ഡില്‍ കയറാതെ റോഡ് സൈഡില്‍ ആളെ ഇറക്കി പോകുന്ന ബസുകളെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. മുനിസിപ്പല്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തിലാണ് പുതിയ ബസ് സ്റ്റാന്‍ഡിനകത്ത് കയറാതെ റോഡരികില്‍ നിര്‍ത്തി ആളെ ഇറക്കുന്ന ബസുകളെ തടഞ്ഞ് താക്കീത് ചെയ്തത്.

ബസ് സ്റ്റാന്‍ഡില്‍ കയറാത്തതു മൂലം ജനങ്ങള്‍ കടുത്ത ദുരിതമനുഭവിക്കുന്നതായുള്ള പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് ഇതിനെതിരെ യൂത്ത് ലീഗ് രംഗത്തു വന്നത്. സമര പരിപാടിക്ക് മുനിസിപ്പല്‍ യൂത്ത്ലീഗ് നേതാക്കളായ അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, നൗഫല്‍ തായല്‍, ജലീല്‍ അണങ്കൂര്‍, ഹാരിസ് ബെദിര, സിദ്ദീഖ് ബെദിര, സിദ്ദീഖ് ചക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബസ് സ്റ്റാന്‍ഡില്‍ കയറാത്ത ബസുകളെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു

ബസ് സ്റ്റാന്‍ഡില്‍ കയറാത്ത ബസുകളെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Youth League, Bus, Buses not going to stand; youth league blocked

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia