city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബ­സ് പ­ണി­മു­ടക്ക്; യാ­ത്ര­ക്കാര്‍ വലഞ്ഞു

ബ­സ് പ­ണി­മു­ടക്ക്; യാ­ത്ര­ക്കാര്‍ വലഞ്ഞു
കാസര്‍­കോട്: സ്വ­കാ­ര്യ ബ­സ് പ­ണി­മു­ട­ക്കി­നെ­തു­ട­ര്‍­ന്ന് ജില്ല­യില്‍ യാ­ത്ര­ക്കാര്‍ വ­ലഞ്ഞു. കെ.എ­സ്.ആര്‍.ടി.സി. ബ­സു­കളും ടാ­ക്‌­സി വാ­ഹ­ന­ങ്ങളും പ­തിവു­പോ­ലെ സര്‍­വീ­സ് ന­ട­ത്തു­ന്നു­ണ്ടെ­ങ്കിലും യാ­ത്ര­ക്കാ­രെ ഉള്‍­കൊ­ള്ളാന്‍ അ­വ­യ്­ക്ക് ക­ഴി­യു­ന്നില്ല. കെ.എ­സ്.ആര്‍.ടി.സി. സര്‍­വീ­സ് ന­ട­ത്താ­ത്ത മ­ല­യോ­ര മേ­ഖ­ല അ­ട­ക്ക­മു­ള്ള പ്ര­ദേ­ശ­ങ്ങ­ളിലെ യാ­ത്ര­ക്കാ­രാ­ണ് കൂ­ടു­തല്‍ ബു­ദ്ധി­മു­ട്ടി­യത്.

ബ­സ് സമ­രം മൂലം ഓ­ഫീ­സു­ക­ളില്‍ ഹാ­ജര്‍നി­ല കു­റഞ്ഞു. പ­ലര്‍ക്കും സ­മ­യ­നിഷ്ഠ പാ­ലി­ക്കാനും ക­ഴി­ഞ്ഞില്ല. ടാ­ക്‌­സി­കള്‍ അമി­ത വാട­ക ഈ­ടാ­ക്കി­യാണ് ഓ­ടി­യ­തെന്നും പ­രാ­തി­യുണ്ട്. ബ­സ് തൊ­ഴി­ലാ­ളി­ക­ളു­ടെ ശ­മ്പ­ള പ­രി­ഷ്­ക്കര­ണം ന­ട­പ്പാ­ക്കു­ക, യാ­ത്ര­ക്കാ­രു­ടെ ക­യ്യേ­റ്റവും ഉ­ദ്യോ­ഗ­സ്ഥ­രു­ടെ­യും പോ­ലീ­സി­ന്റെ­യും പീഡ­നം അ­വ­സാ­നി­ക്കാന്‍ നിയ­മം കൊ­ണ്ടു­വ­രി­ക, ജോ­ലി­സമ­യം ഏ­കീ­ക­രി­ക്കു­ക, ക്ഷേ­മ­നി­ധി അ­പാ­ക­ത പ­രി­ഹ­രി­ക്കു­ക തു­ടങ്ങി­യ ആ­വ­ശ്യ­ങ്ങള്‍ ഉ­ന്ന­യി­ച്ചാ­ണ് സ്വ­കാ­ര്യ ബ­സു­കള്‍ പ­ണി­മുട­ക്ക് ന­ട­ത്തു­ന്ന­ത്.

ഞാ­യ­റാഴ്­ച അര്‍­ധ­രാ­ത്രി­മു­തല്‍ ആ­രം­ഭി­ച്ച പ­ണി­മുട­ക്ക് സം­സ്ഥാ­ന­വ്യാ­പ­ക­മാ­യി തു­ട­രു­ക­യാണ്. ചൊ­വ്വാഴ്­ച സം­സ്ഥാന­ത്തെ ഇട­തു അ­നുകൂ­ല സര്‍­വീ­സ് സം­ഘ­ട­ന­കളും അ­ധ്യാ­പ­ക സം­ഘ­ട­ന­കളും പ­ണി­മുട­ക്ക് ന­ട­ത്തു­മെ­ന്ന് പ്ര­ഖ്യാ­പി­ച്ചി­ട്ടു­ണ്ട്. അ­തു­­കൊ­ണ്ടുത­ന്നെ വ­രും­ദി­വ­സ­ങ്ങ­ളില്‍ സം­സ്ഥാ­നം പ­ണി­മു­ട­ക്കു­മൂ­ലം നി­ശ്ച­ല­മാ­കു­മെ­ന്നാ­ണ് സൂചന.

Keywords:  Kasaragod, Bus, Strike, KSRTC, Kerala, Private bus strike, Daily wages, Kerala, Malayalam News, Kerala Vartha, Bus strike made public miserable.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia