അഭിഭാഷകയുടെ കൈ ഒടിച്ചെന്ന പരാതിയില്‍ ഡ്രൈവറെയും കണ്ടക്ടറെയും കള്ളക്കേസില്‍ കുടുക്കിയെന്ന് പരാതി; ബസ് പണിമുടക്ക് പൂര്‍ണം
Apr 17, 2018, 20:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.04.2018)അഭിഭാഷകയുടെ കൈ ഒടിച്ചെന്ന പരാതിയില്‍ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് മാവുങ്കാല്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ ആഹ്വാനം ചെയ്ത പണിമുടക്ക് പൂര്‍ണ്ണം. സിഐടിയു പ്രവര്‍ത്തകര്‍ ബസ് ഓടിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും മാവുങ്കാലില്‍ സമരക്കാര്‍ തടഞ്ഞതിനാല്‍ ഓട്ടം നിര്‍ത്തുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ സമരക്കാര്‍ തടഞ്ഞതിനാല്‍ യാത്രക്കാര്‍ ഏറെ വലഞ്ഞു.
ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷക ഡിറ്റിമോള്‍ കെ ജൂലിയുടെ കൈയ്യൊടിച്ചെന്ന പരാതിയിലാണ് കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അല്‍ഫോന്‍സ ബസിലെ കണ്ടക്ടര്‍ രതീഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരവും ഡ്രൈവര്‍ ഷെഫീഖിനെതിരെയും അമ്പലത്തറ പോലീസ് കേസെടുത്തത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിക്ക് അട്ടേങ്ങാനത്തു നിന്നും ബസില്‍ കയറിയ ഡിറ്റിമോള്‍ ബസിന്റെ അമിതവേഗതയെ ചോദ്യം ചെയ്തപ്പോള്‍ കണ്ടക്ടര്‍ കൈയ്യൊടിച്ചുവെന്നാണ് പരാതി. പ്രശ്‌നം പരിഹരിക്കാന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ അനുരഞ്ജനയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് ബസ് ജീവനക്കാരുടെ തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Kerala, News, Kanhangad, Strike, Bus-driver, Bus, Advocate, Complaint, Police, Bus Strike, completed, Bus Strike Become Success